കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയില്‍ കയറാന്‍ തടസമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍. എം.ശാന്തന ഗൗഡറുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ കയറാന്‍ തടസമില്ലെന്ന കാര്യം പ്രസിദ്ധീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതിയില്‍ നേരിട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകര്‍ നല്കിയ പരാതിക്ക് ഹൈക്കോടതി അധികൃതര്‍ മറുപടി നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.
പത്ര മാനേജ്മെന്റുകളുടെയും പത്രപ്രവര്‍ത്തകരുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്താമെന്ന് ഉറപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: