മുക്കം: പുലിനഖവും കരടി നെയ്യും വ്യാജ മരുന്നുകളുമായി കര്‍ണ്ണാടക സ്വദേശി മുക്കത്ത് പിടിയില്‍. കര്‍ണാടക സ്വദേശി പ്രഭുദേവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മുക്കം ടൗണില്‍ കയറി ഇറങ്ങി വില്‍പ്പന നടത്തുന്നതിനിടെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ പിടിയിലാവുകയായിരുന്നു.പുലിനഖത്തിന് 1000 രൂപ വീതവും കരടി നെയ്യ് ഔണ്‍സിന് 500 രൂപ വീതവും വില പറഞ്ഞായിരുന്നു വില്‍പ്പന. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് രണ്ട് പുലിനഖം, കരടി നെയ്യ്, നിരവധി വ്യാജമരുന്നുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ വനംവകുപ്പിന് കൈമാറി. അന്തര്‍ സംസ്ഥാന മാഫിയയുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
















