കോഴിക്കോട്: സിവില്‍ സ്റ്റേഷന്‍ ഒ.പി. രാമന്‍ റോ ഡില്‍ പുതുതായി തുറന്ന മദ്യഷാപ്പിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ സര്‍ക്കാറിന്റെ വരാനിരിക്കുന്ന മദ്യനയത്തിന്റെ ടെസ്റ്റ്‌ഡോസാണ് ഈ മദ്യഷാപ്പെന്ന് അദ്ദേഹം പറഞ്ഞു. കാനങ്ങോട്ട് രാജന്‍ അധ്യക്ഷത വഹിച്ചു. ബി ജെപി സംസ്ഥാനസമിതി അംഗം പി. രമണീഭായി, പട്ടികജാതി മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ബി.കെ. പ്രേമന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, നോര്‍ത്ത് നിയോജകമണ്ഡലം ഭാരവാഹികളായ വി. സുരേഷ്, കെ. ഷൈബു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ജിഷ ഗിരീഷ്, കെ.സി. ശോഭിത, രമേശന്‍ ടി.പി. , അജയ്‌ലാല്‍ എന്നിവര്‍ സംസാരിച്ചു. എ.വി. രവികുമാര്‍ സ്വാഗതവും ഗിരീഷ് വി. ഗോപാല്‍ നന്ദിയും പറഞ്ഞു.















