തിരുവനന്തപുരം: ചലഞ്ചര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന ‘അടാവടി കാതലി’ന്റെ പൂജ നടന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മ, എം.എല്‍.എ നൗഷാദ്, അരുണ്‍ കുരീപ്പുഴ, ഷോബി തിലകന്, ബാലന് മന്നാടിയാര്‍, റഫീഖ് മുഹമ്മദ്, അനുഷീ കൊല്ലം എന്നിവര്‍ തിരിതെളിച്ചു.
നിര്‍മ്മാണം-ബാലന് മന്നാടിയാര്‍, രചന, സംവിധാനം-റഫീക് മുഹമ്മദ്, ഛായാഗ്രഹണം എ.ആര്.സുബാഷ്, സംഗീതം-മോഹന്‍ സിത്താര, നിഷാന്ത് യു.പണിക്കര്‍, പി.ആര്.ഒ അജയ് തുണ്ടത്തില്‍, മൗനം രവി.
ബാലന് മന്നാടിയാര്‍, ബിനീഷ് ബാസ്റ്റിന്, തലൈവാസല്‍ വിജയ്, മദന്‍ബാബു, വയ്യാപുരി, കോവൈ സെന്തില്‍, നെല്ലൈ ശിവ, ശരണ്യ, മീരാകൃഷ്ണ, കനകലത, നീനാകുറുപ്പ്, രാജേശ്വരി, മോളി കണ്ണംമാലി, അനുഷീ കൊല്ലം എന്നിവരാണഭിനേതാക്കള്. തിരുവനന്തപുരം, നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളിലായി ഉടന്‍ ചിത്രീകരണമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: