മുഖത്ത് ഓംകാരത്തോടുകൂടിയ പശുക്കിടാവ്
മുളങ്കുന്നത്തുകാവ്: പശുകിടാവിന്റെ മുഖത്ത് ഓംകാരം കണ്ട് നാട്ടുകാര്‍ക്ക് കൗതുകം. വെളപ്പായ തേറമ്പില്‍ റോഡില്‍ താമസക്കാരനായ അയ്യപ്പത്ത് വീട്ടില്‍ ജയറാമിന്റെ വീട്ടിലെ മൂന്നുമാസം പ്രായമായ മൂരിക്കുട്ടിയുടെ നെറ്റിയിലാണ് ഈ അപൂര്‍വ കാഴ്ച.
പ്രസവ സമയത്ത് കിടാവിന്റെ നെറ്റിയില്‍ ഈ പാടുകള്‍ കണ്ടെങ്കിലും ഇത് കാര്യമാക്കിയില്ല. വെച്ചൂര്‍ ഇനത്തില്‍പ്പെട്ട കുള്ളനായ പശുവിനെ ക്ഷീരകര്‍ഷകനായ ജയറാമും ഭാര്യമിനിയും വാങ്ങിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: