കറുകച്ചാല്‍: ക്ഷേത്രം എന്താണെന്നും ക്ഷേത്രാചാരാനുഷഠാനങ്ങള്‍ എന്തൊക്കെയാണെന്നും അറിയാത്ത മന്ത്രിമാരാണ് കേരളം ഭരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ്. ശ്രീനാരായണ ഗുരുദേവന്റെ പ്രസക്തി അറിയാത്തവരാണ് ഇപ്പോള്‍ നമുക്ക് ജാതിയില്ലാ ശതാബ്ദി ആഘോഷിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പിണറായി സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നയങ്ങള്‍ക്കെതിരെ കറുകച്ചാലില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്ക് പ്രസി. റ്റി.ആര്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്പി.ജി.ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ജില്ലാ സെക്രട്ടറി കണ്ണന്‍ പോറ്റി ജില്ലാ വൈസ്. പ്രസി കെ.പി ഗോപിദാസ്, കെ.കെതങ്കച്ചന്‍, പൂര്‍വ സൈനിക സേവപരിഷത്ത് ജില്ലാ അദ്ധ്യക്ഷന്‍ എം.കെ കൃഷ്ണന്‍ തചുടങ്ങിയവര്‍ സംസാരിച്ചു. താലൂക്ക് വൈ.പ്രസി. അരവിന്ദാക്ഷന്‍ നായര്‍ സ്വാഗതവും താലൂക്ക് വര്‍ക്കിങ് പ്രസി.കെ.എന്‍ കൃഷ്ണന്‍കുട്ടി പണിക്കര്‍ കൃതജ്ഞതയും പറഞ്ഞു.
















