ചേറ്റുവ: ചേറ്റുവ പാലത്തില്‍ റോഡ് കുഴിക്കല്‍ നിത്യസംഭവമാകുന്നു. രണ്ടരക്കോടി രൂപ ചെലവില്‍ രണ്ടരവര്‍ഷം മുമ്പാണ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ഇതിനിടയില്‍ നിരവധി തവണ അറ്റകുറ്റപണികളും നടത്തിയിരുന്നു. പാലത്തിന് ബലം നല്‍കുന്നതിനായി കോണ്ക്രീറ്റുകള് അറ്റകുറ്റപണിയോടനുബന്ധിച്ച് പൊളിച്ചുനീക്കുമ്പോള്‍ ടാര്‍ ചെയ്ത് മാസങ്ങള്‍ തികയുന്നതിന് മുമ്പാണ് വീണ്ടും വെട്ടിപ്പൊളിക്കുന്നത്.
ഇതുമൂലം പാലത്തിന്റെ പലഭാഗങ്ങളിലും കുഴികള്‍ രൂപാന്തരപ്പെടുന്നു. വാഹനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നത് ഈ കുഴികള്‍ മൂലമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇത് രണ്ടാംതവണയാണ് തകര്‍ന്നഭാഗം മാറ്റി വീണ്ടും ടാറിങ്ങ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: