ഇടുക്കി; ആര്‍എസ്എസിന്റെ പിറന്നാള്‍ ദിനമായ വിജയദശമിക്ക് ജില്ലയില്‍ മൂന്നിടങ്ങളില്‍ പഥസഞ്ചലനം നടക്കും. ഇടുക്കിയിലെ മൂന്ന് സംഘജില്ലകളായ തൊടുപുഴ, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിലാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.
തൊടുപുഴ: ആര്‍എസ്എസിന്റെ പിറന്നാള്‍ ദിനമായ വിജയദശമിക്ക് തൊടുപുഴയില്‍ പഥസഞ്ചലനവും പൊതുപരിപാടിയും സംഘടിപ്പിക്കും. സംഘത്തിന്റെ ദൃഷ്ടിയിലുള്ള തൊടുപുഴ സംഘ ജില്ലയിലെ ഗണവേഷ ധാരികളായ പ്രവര്‍ത്തകരാണ് പഥസഞ്ചലനത്തില്‍ പങ്കെടുക്കുന്നത്. സംഘം നിര്‍ദ്ദേശിച്ചിട്ടുള്ള പുതിയ ഗണവേഷം ധരിച്ചാണ് ഇത്തവണത്തെ പഥസഞ്ചലനം നടക്കുന്നത്. 11ന് വൈകിട്ട് 3.45 ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള തെനംകുന്ന് ബൈപ്പാസില്‍ നിന്നും പഥസഞ്ചലനം ആരംഭിക്കും.
വെങ്ങല്ലൂര്‍ നടയില്‍ക്കാവില്‍ സമാപിക്കും. തുടര്‍ന്ന് 5 മണിക്ക് പൊതുപരിപാടി ആരംഭിക്കും. ജില്ലാ കാര്യവാഹ് പി.ശ്രീനാഥ് സ്വാഗതം ആശംസിക്കും. ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ: പി.സി. നീലകണ്ഠന്‍ അധ്യക്ഷനാകും.ആര്‍ എസ് എസ് സംസ്ഥാന കാര്യകാരി സദസ്യന്‍ വികെ വിശ്വനാഥന്‍ (വിശ്വന്‍ പാപ്പാ) മുഖ്യ പ്രഭാഷണം നടത്തും.
കട്ടപ്പന: കട്ടപ്പന സംഘ ജില്ലയില്‍ പഥസഞ്ചലനവും പൊതുപരിപാടിയും സംഘടിപ്പിക്കും. 11ന് വൈകിട്ട് 3.15 ന് കട്ടപ്പന മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന പഥസഞ്ചലനം ടൗണ്‍ ചുറ്റി ഇവിടെ തന്നെ സമാപിക്കും. തുടര്‍ന്ന് 4.30ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. പി ആര്‍ മുരളീധരന്‍ അദ്ധ്യക്ഷത വഹിക്കും. പ്രാന്തിയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കരി മുഖ്യ പ്രഭാഷണം നടത്തും.
അടിമാലി: അടിമാലി സംഘ ജില്ലയില്‍ ഉച്ചയ്‌ക്ക് 2ന് എസ്എന്‍ഡിപിസ്‌കൂള്‍ ഗ്രണ്ടില്‍ നിന്ന് ആരംഭിക്കുന്ന പഥസഞ്ചലനം അടിമാലി പഞ്ചായത്ത് മൈതാനത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ജില്ലാ സംഘചാലക് ഇ എം മോഹനന്‍ അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി ബാബു പ്രഭാ
ഷണം നടത്തും.
















