കട്ടപ്പന: കട്ടപ്പന പുഷ്പഗിരിയില്‍ അഞ്ച് പേരുടെ മരണത്തിടിയാക്കിയ സംഭവത്തിലെ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
പുഷ്പഗിരി പതിപ്പറമ്പില്‍ ജോണ്‍സണ്‍ (38) ആണ് കട്ടപ്പന പോലീസ് ഇന്നലെ രാവിലെ വീട്ടില്‍ നിന്നും പിടികൂടിയത്. കട്ടപ്പന സിഐ വിഎസ് അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യയുടെ വകുപ്പായ 304 പ്രകാരമാണ് അറസ്റ്റ്. കഴിഞ്ഞ 7നാണ് പുഷ്പഗിരിയില്‍ സ്വകാര്യബസും ടവേരയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ കാഞ്ഞിരപ്പള്ളിക്കാരായ അഞ്ച് പേര്‍ മരിച്ചത്.
















