കല്‍പ്പറ്റ : പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ ഭീകരവാദികള്‍ തഴച്ച് വളരുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്. ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഐഎസ് ഭീകരര്‍ പ്രഖ്യാപിച്ച വധഭീഷണിക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭീകരപ്രവര്‍ത്തനത്തിനെതിരെ കണ്ണും പൂട്ടിയിരിക്കുന്ന പ്രധാനമന്ത്രിയല്ല ഇപ്പോള്‍ ഭാരതം ഭരിക്കുന്നത്. ഭീകരവാദികളെ ഉണ്ടാക്കുന്ന ഫാട്കറിയാണ് സിപിഎം, പ്രതികരിക്കുന്നവരെ ഉന്മൂലം ചെയ്യുന്ന നയമാണ് സിപിഎമ്മിന്റേത്. കണ്ണൂരുള്‍പ്പെടെയുള്ള ജില്ലകളില്‍ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഐസ് പോലുള്ള ഭീകരവാദികള്‍ വളരുന്നത് മുന്‍കൂട്ടി കണ്ടവര്‍ അറിയിച്ചിട്ടും നടപടി എടുക്കാന്‍ സിപിഎം തയ്യാറായിരുന്നില്ല. ഹിന്ദു, മുസ്ലീം വിഭാഗങ്ങളെ തമ്മില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷമുണ്ടാക്കി തമ്മിലടിപ്പിച്ച് ഒരു വിഭാഗത്തിനെ പിന്തുണച്ച് ഭാരതീയ ജനതാപാര്‍ട്ടിക്കെതിരെ ആക്രമിക്കുകയാണ് സിപിഎമ്മിന്റെ രീതി. ബിജെപിയുടെ വളര്‍ച്ചയെ തടയാന്‍ ഇരു മുന്നണികളും ഭീകരവാദികളെ പ്രോല്‍സാഹിപ്പിച്ചു. നിരവധി യുവാക്കള്‍ കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടും ഇതിനെ ഗൗരവമായി കാണാനോ സമഗ്രമായ അന്വേഷണം നടത്താനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കേരളത്തെ ഭീകരവാദികളുടെ കേന്ദ്രമാക്കിമാറ്റിയത് ഇടത് വലത് മുന്നണികളാണ്. ബിജെപി നേതാക്കള്‍ക്ക് എതിരായ ഐഎസിന്റെ വധഭീഷണിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അക്രമങ്ങള്‍ കേരളത്തില്‍ പല സ്ഥലങ്ങളില്‍ അഴിഞ്ഞാടുമ്പോള്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുന്നു. ഇത്തരത്തില്‍ ഹിന്ദു-മുസ്ലീം സംഘര്‍ഷമുണ്ടാക്കുന്ന ഇക്കുട്ടര്‍ മറ്റ് മതസ്ഥരെ ബിജെപിക്ക് എതിരാക്കുന്നു. രാജ്യദ്രോഹം ഒരിക്കലും ബിജെപിക്ക് ക്ഷമിക്കാന്‍ കഴിയില്ല. ബിജെപി പ്രവര്‍ത്തകരെ ഭീഷണിപെടുത്തി കൊലപെടുത്തി മുന്നോട്ടുപോകാമെന്ന് ആരും ധരിക്കേണ്ടെന്നും നാടിനെയും രാജ്യത്തെയും സ്നേഹിക്കുന്നതുകൊണ്ടാണ് 282 എംപിമാരുടെ പിന്തുണയാല്‍ ബിജെപി ഭാരതം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തും.
ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. മോഹന്‍ദാസ്, പി.ജി.ആനന്ദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. നേതാക്കളായ പള്ളിയറ രാമന്, കെ.സദാനന്ദന്, ലക്ഷ്മി കക്കോട്ടറ, കൂട്ടാറ ദാമോദരന്‍, ടി.എ.മാനു, ശാന്തകുമാരി, വി.മോഹനന്, വി.നാരായണന്, കെ. പി.മധു, കെ.ശ്രീനിവാസ ന്, കെ.എം.പൊന്നു, അഖില്‍പ്രേം, പി.വി.ന്യൂട്ടണ്‍, രാധാ സുരേഷ്, രജിത അശോകന് തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിക്ക് രാമചന്ദ്രന് ആരോട, കണ്ണന് കണിയാരം, എം.അരവിന്ദന്, അല്ലി റാണി, ജയ രവീന്ദ്രന്, സുജാത രാധാക്യഷ്ണന്, കെ.വി..രാജന്, പാലേരി രാമന് തുടങ്ങിയവര്‍ നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: