തൃശൂര്‍: അമലയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് ഷെല്‍ട്ടറിലേക്ക് കാര്‍ കയറിയുണ്ടായ അപകടത്തിന് കാരണം കാര്‍ െ്രെഡവര്‍ ഉറങ്ങിയതിനാലെന്ന് പോലീസ്-മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മുണ്ടൂര്‍, അമലയെന്നിവിടങ്ങളിലെ സി.സി.സി ടി വി ക്യാമറകളും പോലീസും, മോട്ടോര്‍ വാഹന വകുപ്പും പരിശോധിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് ഈരാറ്റുപേട്ടയില്‍ നിന്നുള്ള സംഘം കണ്ണൂരിലേക്ക് പോയത്. കണ്ണൂര്‍ തളിപ്പറമ്പില്‍ നിന്നും കാര്‍ വാങ്ങി തിരികെ ഈരാറ്റുപേട്ടയിലേക്ക് മടങ്ങും വഴിയാണ് അമലയില്‍ മൂന്ന് പേരുടെ ദാരുണമരണത്തിനിടയാക്കിയ അപകടമുണ്ടായത്. രാവിലെ 6.15ഓടെയായിരുന്നു അപകടം. വിശ്രമമില്ലാതെയായിരുന്നു യാത്രകള്‍.
അതു കൊണ്ടു തന്നെ കടുത്ത ക്ഷീണവുമുണ്ടായിരുന്നു. അഞ്ചരയോടെ മുണ്ടൂരിലെത്തിയ സംഘം ഇവിടെ തട്ടുകടയില്‍ നിന്നും ചായകുടിക്കാന്‍ ഇറങ്ങി. ആറ് പേരടങ്ങുന്ന സംഘത്തില്‍ ടാക്സി െ്രെഡവറായി പരിശീലനമുള്ള ഈരാറ്റുപേട്ട കൊണ്ടോത്ത് പറമ്പില്‍ അല്‍ത്താഫ് നിസാര്‍ (22) ആയിരുന്നു കാര്‍ െ്രെഡവ് ചെയ്തിരുന്നത്. ചായകുടിച്ച് സംസാരിച്ചിരുന്ന്, ക്ഷീണമുണ്ടെങ്കില്‍ അല്പനേരം കൂടി കഴിഞ്ഞ് പോകാമെന്ന് കൂടെയുണ്ടായിരുന്നവരിലൊരാള്‍ പറഞ്ഞെങ്കിലും, റോഡില്‍ തിരക്കേറുന്നതിനും, ഉച്ചക്ക് മുമ്പായും ഈരാറ്റുപേട്ടയിലെത്താമെന്ന് പറഞ്ഞ് യാത്ര തുടരുകയായിരുന്നു. അമിത വേഗതയിലായിരുന്നു വാഹനം. ഉറക്കത്തിനിടയില്‍ വാഹനത്തിന് വേഗം കൂടിയത് അറിഞ്ഞുവെങ്കിലും, പരിഭ്രമത്തിനിടയില്‍ ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ ചവിട്ടുകയായിരുന്നു. ഇതോടെ വേഗം കൂടുകയും നിയന്ത്രണം വിട്ട് ബസ് ഷെല്‍ട്ടറിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. കാറിനകത്തുണ്ടായിരുന്നവര്ക്കാര്ക്കും പരുക്കില്ല.
ഈരാറ്റുപേട്ടയില്‍ ടാക്സി െ്രെഡവറായ ഇയാള്‍, കാലങ്ങളായി ദീര്‍ഘദൂരയാത്രകള്‍ക്കും െ്രെഡവ് ചെയ്യാറുണ്ടത്രെ. ഇയാള്‍ക്കെതിരെ പേരാമംഗലം പൊലീസ് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: