ചാലക്കുടി: പൊരിങ്ങല് കുത്തില്‍ വീണ്ടും ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി ബോട്ടിങ്ങ് പുനരാരംഭിക്കുവാന്‍ നടപടി. സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള കിടമത്സരമാണ് രണ്ടാമത്തും ബോട്ടിംങ്ങ് നിലക്കുവാന്‍ കാരണമായത്. യാത്ര തുടങ്ങിയപ്പോള്‍ ദിനംപ്രതി നൂറുക്കണക്കിന് വിനോദ സഞ്ചാരികളായിരുന്നു ഇവിടെ എത്തിയിരുന്നത്. ഒരു വര്‍ഷത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ബോട്ടിംങ്ങിന് സാധ്യത തെളിയുന്നത്. വന-വന്യജീവി സംരക്ഷണ നിയമത്തിലേയും വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ബോട്ടിംങ്ങ് പുനരാരംഭിക്കുന്നത്. നിയമങ്ങളുടെ ലംഘനം ആരോപിച്ചാണ് കഴിഞ്ഞ തവണ ബോട്ടിംങ്ങ് നിറുത്തി വെച്ചത്.മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് നാലുവര്‍ഷം മുമ്പ് ബോട്ടിങ്ങ് സുരക്ഷ കാരണങ്ങളാല്‍ നിറുത്തി വെക്കുകായായിരുന്നു. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലായിരുന്നു ഹൈഡല്‍ ടൂറിസം പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി ബോട്ടിംങ്ങ് തുടങ്ങിയത്. കെഎസ്ഇബിയും വനംവകുപ്പും തമ്മിലുള്ള കിടമത്സരമാണ് പ്രശ്നമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: