തൃശൂര്‍: വൈദിക് ധര്മ്മസന്സ്ഥാന് ജില്ലാഘടകത്തിന്റെ നേതൃത്വത്തില്‍ പൂരം എക്സിബിഷന് ഗ്രൗണ്ടില്‍ നടക്കുന്ന മഹാചണ്ഡികാഹോമത്തിന്റെ മുന്നോടിയായുള്ള ദേവിയുടെ കലശസ്ഥാപനം നടന്നു. ശ്രീ ശ്രീ രവിശങ്കറിന്റെ പ്രതിനിധിയായി ആശ്രമത്തില്‍ നിന്നുമെത്തിയ സ്വാമി പ്രശാന്ത് മുഖ്യകാര്‍മികത്വം വഹിച്ചു.
ബംഗുളുരു വേദവിജ്ഞാന്‍ പീഠത്തിലെ പണ്ഡിറ്റുമാരായ മുരളീധര ശിവാചാര്യര്‍, അരവിന്ദന്ശിവം, രജിത്ത് ശിവം, ശിവപ്രസാദ് ശിവം, ഹരിഹരന് ശിവം, പ്രതാപ്കുമാര്‍ തൃപാഠ്, ഭഗവദ് പ്രസാദ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടനം മേയര്‍ അജിത ജയരാജ് നിര്‍വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്, കൗണ്‍സിലര്‍ എം.എസ്.സംപൂര്‍ണ, വി.കെ.വിശ്വനാഥന്, പ്രൊഫ. ദേവനാരായണന്, അഡ്വ. ബി.ഗോപാലകൃഷ്ണന്, ബാലു, ഷിന്റോജി, പി.വി.ബാലചന്ദ്രന്, എ.ജി.അജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: