കടുത്തുരുത്തി: ഞീഴുര്‍ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകം. ഞിഴുര്‍ ആറാട്ടുകടവ് ഭാഗത്തുള്ള മുന്നേക്കറോളും വരുന്നസ്ഥലത്തെ മണ്ണെ ടുപ്പ് ആരംഭിച്ചിട്ട് ദിവസങ്ങളായി. വിട് നിര്‍മ്മിക്കാനാണെന്ന വ്യാജേനയാണ് മണ്ണെടുപ്പ് നടത്തുന്നത്.
കുറ്റന്‍ മെഷീനറികളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ച് പരാതിനല്‍കിയിട്ടും പ്രയോജനമില്ലാത്ത അവസ്ഥയാണ്. ഞിഴുര്‍ പഞ്ചായത്തിലെ വിളയംകോട് ഫാത്തിമപുരം പള്ളിവക സ്ഥലത്ത് വാഹനപാര്‍ക്കിങ്ങിനെന്ന പേരിലാണ് മണ്ണെടുക്കുന്നത്.
രണ്ടേക്കര്‍ സ്ഥലത്ത് നുറ് അടിയോളം ഉയരത്തിലുള്ള മലയാണ് കുറ്റന്‍ മെഷ്യനറിയും ടോറസ് ടിപ്പറുകളും ഉപയോഗിച്ച് ഇടിച്ച് നിരത്തുന്നത്. എതിര്‍പ്പ് പറയുന്നവരെ വിരട്ടി ഓടിക്കുകയാണ് മണ്ണ്മാഫിയ. ടോറസ് ലോറികള്‍ ചിറിപ്പായുന്നതുമുലം മറ്റ് വാഹനക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും യാത്രചെയ്യാന്‍പറ്റാത്ത അവസ്ഥയാണ്്.
പരിസ്ഥിതി വാദികളുള്‍പ്പെടെ പണത്തിന്റെയും രാഷ്ടിയ സ്വധിനത്തന്റെയും മുമ്പില്‍ഉദ്ദ്യോഗസ്ഥരും നാട്ടുകാരും അമ്പരന്ന് നില്‍ക്കുകയാണ്. അധകൃതരുടെ മൗനനുമതിയോടെയാണ് പലസ്ഥലങ്ങളിലായി മലകള്‍ ഇടിച്ച് മണ്ണെടുപ്പ്‌നടത്തുന്നു. നാട്ടുകാര്‍ അധികരികളെ വിവരം അറിയിച്ചിട്ടും നടപടിയില്ല.
















