കടപ്ലാമറ്റം: ഇടതുപക്ഷ പോഷക സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ വയലായില്‍ നടത്തിയ ഓണാഘോഷപരിപാടികളുടെ സമ്മാനകൂപ്പണുകള്‍ നറുക്കിടാതെ ബുക്കുകള്‍ പെരുവഴിയില്‍. കൂപ്പണ്‍ ഒന്ന് പത്തുരൂപാ ക്രമത്തില്‍ വില്‍പ്പന നടത്തിയ കൂപ്പണുകളുടെ കൗണ്ടര്‍ റോയില്‍ ആയിരുന്നു നറുക്കെടുപ്പിന് ഉപയോഗിച്ചത്. എന്നാല്‍ വിറ്റു തീര്‍ന്ന കൂപ്പണ്‍ ബുക്കുകളുടെ കൗണ്ടര്‍ ഫോയില്‍ ആണ് മരങ്ങാട്ടുപള്ളിക്ക് സമീപം പെരുവഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഈ ബുക്കില്‍ നിന്നും കൂപ്പണ്‍ എടുത്തവര്‍ക്ക് സമ്മാനങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. കൂപ്പണ്‍ നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാത്രം കിട്ടുന്ന തരത്തില്‍ ആയിരുന്നു വയലായിലെ നറുക്കെടുപ്പ് എന്നും ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിനുശേഷമാണ് കൂപ്പണുകള്‍ ഉപേക്ഷക്കപ്പെട്ട നിലയില്‍ വഴിയില്‍ കിടന്നത്. ഇലക്കാട് മേഖലയില്‍ വിറ്റ കൂപ്പണുകളുടെ കൗണ്ടര്‍ ഫോയില്‍ നറുക്കെടുപ്പിന് ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
















