ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ജന്മസ്ഥലമായ ബുധാനയില് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ ‘രാംലീല’ റദ്ദാക്കി. മതസംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് നടപടി.
പരിപാടിയില്‍ മാരീചന്റെ വേഷം അവതരിപ്പിക്കുമെന്ന് ഇദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. രാമായണത്തില്‍ സീതാപഹരണത്തില്‍ സ്വര്‍ണമാനായി വേഷം മാറിയെത്തുന്ന മാരീചനെ രാമന് കൊല്ലുകയാണ്. ഈ ഭാഗമാണ് രാംലീലയില്‍ വരുന്നത്.
ചില ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് റദ്ദാക്കലെന്ന് പോലീസ് സൂപ്രണ്ട് രാകേഷ് ജോളി പറഞ്ഞു. സഹോദരന് മിനാസുദ്ദീന്റെ ഭാര്യ നല്കിയ സ്ത്രീധന പീഡനക്കേസില്‍ നവാസുദ്ദീന്റെ പേരു കൂടി വന്ന പശ്ചാത്തലത്തിലാണ് പരിപാടി റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: