ചാലക്കുടി: കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ച് യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസില്‍ ബസ് കണ്ടക്ടറെ റിമാന്റ് ചെയ്തു. ആലപ്പുഴ കണച്ചികുളങ്ങര സ്വദേശി കലവൂര്‍ കടപ്പുറത്തുവീട്ടില് ഗിരീഷ്കുമാര്‍(36)നെയാണ് മജിസ്ട്രേറ്റ് എസ്.സുരജ് റിമാന്റ് ചെയ്തത്.എംപാനല്‍ ജീവനക്കാരയ പ്രതി സംഭവത്തിന് ശേഷം ഒളിവില്‍ പോവുകയായിരുന്നു.ആലപ്പുഴയിലുള്ള ബന്ധു വീട്ടില്‍ പ്രതിയുണ്ടെന്നറിഞ്ഞ് ചാലക്കുടി പോലീസ് അവിടെ ചെന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്താല്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുവാന്‍ പോലീസിനായില്ല.തുടര്‍ന്നാണ് പ്രതിയെ ചാലക്കുടി കോടതിയില്‍ ഹാജരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: