തൃശൂര്‍:ജില്ലാ പഞ്ചായത്ത് കൈപമംഗലം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 7 പേരില്‍ രണ്ടു പേര് പത്രിക പിന്‍വലിച്ചതോടെ മത്സരരംഗം സജീവമായി . അജയഘോഷ് ( ബി. ജെ. പി. -താമര – ) കെ. കെ. അബ്ബാസ് ( പി. ഡി. പി. – തോണി ) അഡ്വ. ഒ. എസ്. നബീസ – ( യു ഡി. എഫ. സ്വത – വൈദ്യുത ബള്‍ബ് ) ബി. ജി, വിഷ്ണു ( പപ്പന് )- സി. പി. ഐ. – ധാന്യക്കതിരും അരിവാളും ) റഷീദ് പൊന്നാത്ത് ( സ്വത – ഗ്യാസ് സിലിണ്ടര്‍ ) എന്നിവരാണ് മത്സരരംഗത്തുളളത് .
ടി. എന്‍ തിലകന് (സിപി. ഐ) പി. ബി. താജുദീന്
( സ്വത ) എന്നിവരാണ് പത്രിക പിന്‍വലിച്ചത് . വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്റെ അധ്യക്ഷതയിലാണ് നാമനിര്‍ദ്ദേശ പ്ത്രിക പിന്‍വലിച്ചത് . എ. ഡി. എം. സി. കെ. അനന്ത കൃഷ്ണന് ,ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ജൂനിയര്‍ സൂപ്രണ്ട് കെ. ജി. പ്രാണ്‍സിംഗ് എന്നിവര്‍ പങ്കെടുത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: