അരിമ്പൂര്‍: എറവ് കൈപ്പിള്ളി അകം പാടത്ത് അരിമ്പൂര്‍ പഞ്ചായത്ത്നിര്മ്മിക്കുന്ന വിവാദ കാനനിര്മ്മാണ പ്രവര്‍ത്തികള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.എ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.. അനധികൃത തോടു നിര്‍മ്മാണം മൂലം വിത്തിറക്കുവാന്‍ സാധിക്കില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൃഷിയെ ബാധിക്കില്ലെന്ന് ബോധ്യപ്പെട്ട അന്വേഷക സംഘം പറഞ്ഞു.കൃഷിക്കാരുടെ ഒഴിവു നോക്കി 20 നു ശേഷം ഇരുകൂട്ടരേയും വിളിച്ചു കൂട്ടി പ്രശ്നംപരിഹരിക്കാമെന്ന ധാരണയിലെത്തി.
കൃഷി ഡെ: ഡയറക്ടര്‍ വി ബി ശ്രീദേവി, അരിമ്പൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ എസ് മിനി, കൃഷി അസി: എ അനസ്, പഞ്ചായത്ത് പ്രസിഡന്റ്സുജാത മോഹന്‍ ദാസ് . , വികസന കാര്യ ചെയര്മാന് സിന്ധു സഹദേവന്, വാര്‍ഡംഗം സി.പി. പോള്‍, പി.എ. ജോസ്, കെ.ആര്. ബാബുരാജ്,പടവ് കമ്മിറ്റി സെക്രട്ടറി കെ.കെ കൊച്ചപ്പന്, സി എം പൊറിഞ്ചു ,കെ കെ വേലപ്പന്, കെ ഉണ്ണികൃഷ്ണന്, എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: