തൃശൂര്‍ : ജീവനക്കാരുടെ പണിമുടക്കിനെതുടര്‍ന്ന് ജില്ലയില്‍ കെ.എസ്.ആര്.ടി.സി സര്‍വ്വീസ് നിലച്ചു. എട്ട് ഡിപ്പോകളിലും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തു. ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.
ബി.എം.എസ്, ഐ.എന്‍.ടി.യു.സി തുടങ്ങിയ യൂണിയനുകളാണ് ആദ്യം പണിമുടക്കിയത്. പിന്നീട് സിഐടിയു, എഐടിയുസി യൂണിയനുകളും പങ്കുചേര്‍ന്നു. 30 ന് ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. പണിമുടക്കിയ ജീവനക്കാര്‍ ഡി.പി.ഒ,എ.ടി.ഒ ഓഫീസുകള്‍ ഉപരോധിച്ചു. ഇ.പി.സോമന്, കെ.എ.നാരായണന്, ജോബി.എം.ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്കി. മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ജില്ലയില്‍ ആയിരക്കണക്കിന് യാത്രക്കാരും വലഞ്ഞു.ചാലക്കുടി ഡിപ്പോയിലെ 54 സര്‍വ്വീസുകളില്‍ 15 സര്‍വ്വീസുകള്‍ മാത്രമാണ് നടത്തിയത്. ഡിപ്പോയിലെ 400 ഓളം ജീവനക്കാരില്‍ മുപ്പത് പേര് മാത്രമാണ് ജോലിക്ക് കയറിയത്.
പുതുക്കാട്് ഡിപ്പോയിലെ 250 ഓളം ജീവനക്കാര്‍ പണിമുടക്കി്.ഇതോടെ മുപ്ലിയം, വരന്തരപ്പിള്ളി, കോടാലി, ഇഞ്ചക്കുണ്ട്, മണ്ണുത്തി, വെള്ളികുളങ്ങര, എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ ദുരിതത്തിലായി. മുപ്പത് സര്‍വ്വീസുകളുള്ള ഡിപ്പോയില്‍ നിന്നും എട്ട് സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്.
ഇരിങ്ങാലക്കുടയില്‍ 18 സര്‍വീസുകള്‍ മുടങ്ങി. 28 സര്‍വീസുകളില്‍ 10 സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ മാത്രമേ ബുധനാഴ്ച സര്‍വീസ് നടത്തിയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: