തൃശ്ശൂര്‍: ഫീസ് കൊള്ള നടത്താന്‍ അവസരം ഒരുക്കി കൊടുത്തതിന് പിണറായി സര്‍ക്കാര്‍ എത്ര കോഴവാങ്ങിയെന്ന് അന്വേഷണം വേണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ആര്.ഹരി . സ്വാശ്രയ വിഷയത്തില്‍ യുവമോര്ച്ചസംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു . മാര്‍ച്ച് കളക്ട്രേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ഷൈന്‍ നെടിയിരിപ്പില്‍, ബാബു വല്ലച്ചിറ സംസ്ഥാന സമിതി അംഗം പി.എസ്.കണ്ണന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ടï് സുരേന്ദ്രന് ഐനിക്കുന്നത്ത്, ജില്ല സെക്രട്ടറി ഉല്ലാസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് അഡ്വ.അനൂപ് വേണാട്, പ്രണീഷ്, കെ.പി വിഷ്ണു, രതീഷ് ചീരാത്ത്, സുബിന് എന്നിവര്‍ നേതൃത്വം നല്കി. പരിക്കേറ്റ കെ.ആര്.ഹരി, മനീഷ് കുമാര്‍, രതീഷ് എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി
എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ ഡിഇ ഓഫീസ് മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കുക, ജയിംസ് കമ്മീഷനെ നിലനിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. സംസ്ഥാന മെഡിക്കല്‍ ഇന്‍ചാര്‍ജ് സി.എസ്. അനുമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാകണ്‍വീനര്‍ വി.ആര് അജിത് അധ്യക്ഷത വഹിച്ചു. സ്റ്റിനി ജോണ്‍,രമ്യ, ഹരികൃഷ്ണന്, ശ്രീഹരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: