തൃശൂര്‍:അറുപതു തികയുന്ന കേരളസാഹിത്യഅക്കാദമിയുടെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് 15ന് തുടക്കമാകും. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഉച്ചക്ക് രണ്ടിന് അക്കാദമി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും . അക്കാദമി ചെയര്മാന് വൈശാഖന് അധ്യക്ഷത വഹിക്കും . കൃഷിവകുപ്പുമന്ത്രി വി. എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സാഹിത്യകാരന് എന്‍. എസ്. മാധവന് മുഖ്യപ്രഭാഷണം നടത്തും . മേയര്‍ അജിത ജയരാജന് , ജില്ലാകളക്ടര്‍ ഡോ. എ.കൗശിഗന് എന്നിവര്‍ ആശംസ അര്‍പ്പിക്കും . അക്കാദമിസെക്രട്ടറി ഡോ. കെ. പി. മോഹനന് സ്വാഗതവും പുഷ്പജന്‍ കനാരത്ത് നന്ദിയും പറയും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: