തൃശൂര്‍:കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ(ആര്.എം.എസ്.എ) ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായുള്ള സംസ്ഥാന കലോത്സവം തനത് മഹോത്സവം-2016 എട്ട്,ഒമ്പത് തീയതികളില്‍ തൃശൂരില്‍ നടക്കും.9 മുതല്‍ 12 വരെ യുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ കലോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന മേളയില്‍ ജില്ലാതല വിജയികളാണ് സംസ്ഥാന തലത്തില്‍ മത്സരിക്കുക.സംഗീതം,നൃത്തം,നാടകം,ദൃശ്യ കല എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.8 ന് കാലത്ത 9.30 സിഎംഎസ് സ്കൂളില്‍ മന്ത്രി സി.രവീന്ദ്രനാഥ് കലോത്സവം ഉദ്ഘാടനം ചെയ്യും.സഹകരണ മന്ത്രി എസി.മൊയ്തീന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ രണ്ട് ദിവസത്തെ കലോത്സവത്തില്‍ പങ്കെടുക്കും.വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുമതി.കെ, ആര്.എം.എസ്.എ അഡീ.ഡയറക്ടര്‍ സി.രാഘവന്,കെഎസ്.ഭരതരാജ്,ഷൂജ,ഡോ.എംപി.ഹംസ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: