മാള:കോണത്തുകുന്ന് പനച്ചിക്കല്‍ ചിറ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നോക്കുകുത്തികളാകുന്നു.ഗ്രാമത്തിലെ പലരുടെയും സ്മരണക്കായാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്.എന്നാല്‍ ഇതു വഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ കാത്തിരുപ്പ് കേന്ദ്രങ്ങള്‍ക്കുമുന്നില്‍ നിര്‍ത്താറില്ലെന്ന് വ്യാപക പരാതിയുണ്ട്.
റോഡിന് നടുവില്‍ വളവുകളിലുമാണ് മിക്കപ്പോഴും നിര്‍ത്തുന്നത്.ഇത് മൂലം മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാവുന്നു.അതിനാല്‍ കാത്തിരുപ്പ് കേന്ദ്രങ്ങള്‍ക്കുമുന്നില്‍ ബസുകള്‍ നിര്‍ത്താനുള്ള നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: