ചാലക്കുടി: തരിശ് ഭൂമിയില്‍ കൃഷിയിറക്കുന്നതിനിവാശ്യമായ വെള്ളെ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.ത്രിതല പഞ്ചായത്തുകള്‍,വിവിധ സംഘങ്ങള്‍,പൊതു ജനങ്ങളും തയ്യാറി വരുന്ന ഇപ്പോള്‍ വേനല്‍ കാലത്ത് ആവശ്യത്തിന് വെള്ളം കിട്ടുന്നതിന് തോടുകളിലും മറ്റും താല്കാലിക തടയിണകളും മറ്റും ഉണ്ടാക്കി വെള്ള ക്ഷാമം പരിഹരിക്കുവാന്‍ തദ്ദേക സ്ഥാപനങ്ങളും,ഇറിഗേഷന്‍ വകുപ്പും വേണ്ട നടപടികള്‍ സ്വീകരിക്കണം.
കനാലുകളില്‍ മാലിന്യങ്ങളും മറ്റും നിക്ഷേപ്പിക്കുന്നത് മൂലം വെള്ളം ഒഴുക്കുന്നതിന് തടസമാക്കുന്നു.ഇത് ഒഴിവാക്കുവാന്‍ വേണ്ട ആവശ്യമായ ബോധ വത്ക്കരണ പരിപാടികള്‍ നടത്താനും യോഗം തീരുമാനിച്ചു.ഇറിഗേഷന്‍ കനാലുകള്‍ വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ ലഭിക്കുന്നില്ലെങ്കില്‍ ബദല്‍ സംവിധാനം കണ്ടെത്തി ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാരുടേയും,ഇറിഗേഷന്‍ എന്ജീനീയര്മാരുടേയും യോഗം വിളിക്കുവാനും പ്രശ്നങ്ങള്‍ എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തുവാനും തീരുമാനിച്ചു.
യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സ്ണ്‍ ഉഷ പരമേശ്വരന് അദ്ധ്യഷത വഹിച്ചു.ചാലക്കുടി തഹസീല്‍ദാര്‍ പി.കെ.ബാബു ഡെപ്യൂട്ടി തഹസീല്‍ദാര്‍ എം.എസ്.ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: