ഇരിങ്ങാലക്കുട : റോഡരികിലെ കേബിള്‍ കുഴികള്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപ്രതീക്ഷിത കെണിയാകുന്നു. റോഡരികിലെ കുഴികള്‍ക്കു പുറമെ റോഡിലേക്കു ഇറക്കി കുഴിവെട്ടുന്നതും അമ്പത് മീറ്റര്‍ ഇടവിട്ട് റോഡിലെ കുഴിയില്‍ കേബിള്‍ ഉയര്‍ന്നു നില്കുന്നത് ശ്രദ്ധിക്കാതെ ഈ വഴി വരുന്നവരാണ് അപകടത്തിലാകുക.
ഇതിനുപുറമെ എതിര്‍വശത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ റോഡരികില്‍ ഉയര്‍ന്നു നില്ക്കുന്ന കേബിളുകള്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. നഗരസഭയുടെ അനുമതിയോടെയാണ് കുഴിവെട്ടുന്നതെങ്കിലും ആഴ്ചകളോളം അപകട സാധ്യത ഉയര്‍ത്തി ഇവ റോഡില്‍ നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: