കുന്നംകുളം: എല്ലാവര്ക്കും വീട് എന്ന പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ പ്രധാന് മന്ത്രി ആവാസ് യോജന കുന്ദംകുള നഗരസഭ അട്ടിമറിച്ചു.
കേരളത്തിലെ മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോള്‍ കുന്നംകുളം നഗരസഭ പാവങ്ങളുടെ ഭവന നിര്‍മ്മാണ പദ്ധതി അട്ടിമറിക്കുകയാണ് ചെയ്തത്.
ഒന്നര ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരും ഒരു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും അമ്പതിനായിരം രൂപ നഗരസഭയുമാണ് ഈ പദ്ധതിക്ക് നല്‍കേണ്ടത്.
എന്നാല്‍ പ്രസ്തുത പദ്ധതിക്ക് നഗരസഭാ വിഹിതം ഫണ്ടില്ലായെന്ന കാരണം പറഞ്ഞുകൊണ്ട് രാഷ്ട്രീയ പ്രേരിതമായി നടപ്പിലാക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു ഇതില്‍ പ്രതിഷേധിച്ചു കൊണ്ട് ബി.ജെ.പി അംഗങ്ങള്‍ പ്ലക്കാര്‍ഡുമായി ചെയര്‍പേഴ്സനെ ഉപരോധിച്ചു. ഒരു മാസം മുന്‍പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഈ പദ്ധതിക്കുവേണ്ടി യോഗം ചേരുകയും കൗണ്‍സിലര്‍മാര്‍ക്ക് ഒരു ദിവസത്തെ പരിശീലനം കിലയില്‍ വെച്ച് നടത്തുകയും ചെയ്തിരുന്നു.
ഭവനരഹിതരെ കണ്ടെത്തുന്നതിനായി കുടുംബശ്രീ മുഖാന്തിരം സര്‍വ്വേ നടത്തി ഗുണഭോക്താക്കളെ അംഗീകരിക്കുന്ന സമയത്ത് ഈ പദ്ധതി അട്ടിമറിച്ചതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി അംഗം കെ.കെ. മുരളി പറഞ്ഞു. ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നു കൗണ്‍സിലര്‍ ആവേന്‍ ശ്രീജിത്ത് പറഞ്ഞു.
അംഗങ്ങളായ ഗീത ശശി, വില്‍സണ്‍, സന്ധ്യാപ്രഭു രേഷ്മ സുനില്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: