വൈക്കം: സര്‍ക്കാരിന്റെ നോട്ടം ക്ഷേത്രങ്ങളിലെ കാണിക്കയിലാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. ഹരിദാസ്. ഹിന്ദുഐക്യവേദി വൈക്കത്ത് സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്തര്‍ക്ക് കാണിക്ക സമര്‍പ്പിക്കുകയെന്ന അവകാശം മാത്രമാണുള്ളത്. ഈ പണത്തെ സര്‍ക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ശബരിമയില്‍ ഭക്തര്‍ കോടികളാണ് കാണിക്ക അര്‍പ്പിക്കുന്നത്. ക്ഷേത്രങ്ങളിലെ കാണിക്കയെടുക്കുന്ന മതേതര സര്‍ക്കാരിന് മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങളുടെ അടുത്ത് പോയിനില്‍ക്കാന്‍ പോലും ഭയമാണ്.
ആശയ വിരുദ്ധമുള്ളവരെ കത്തിക്ക് ഇരയാക്കുന്ന അറും കൊല രാഷ്രീയമാണ് സിപിഎം നടത്തുന്നത്്. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് കമ്മ്യൂണിസ്റ്റുകാരാണെന്നാണ് പ്രചരിപ്പിക്കുന്നത്. വൈക്കം സത്യഗ്രഹം നടക്കുമ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിരുന്നില്ല. മന്നത്ത് പത്മനാഭനും, കെ. കേളപ്പജിയും. ടി.കെ. മാധവനും തുടങ്ങിയ ഹൈന്ദവ മഹാരഥന്മാരാണ് വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്. ഹിന്ദുവിരുദ്ധ നിലപാട് സ്വീകരിക്കുന്ന കമ്മ്യൂണിസ്്റ്റുകാര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുകായാണ്. ക്ഷേത്രങ്ങള്‍ ആയുധപുരകളാണെന്ന്ഇവര്‍ പ്രചരിപ്പിക്കുന്നു. ക്ഷേത്രങ്ങളില്‍ ആയുധപുരകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കണം. വി.എസ്.
ശ്രീനാരായണ ഗുരുദേവനെ കമ്മ്യൂണിസ്റ്റുകാര്‍ അപമാനിച്ചചരിത്രം മാത്രമാണുള്ളത്്. കുട്ടിചാത്തനെന്നും നാണുവാശനെന്നും സിമിന്റ്‌നാണുവെന്നും വിളിച്ച് അപമാനിച്ചു. യോഗത്തില്‍ ബിജെപിടൗണ്‍ പ്രസിഡന്റ് സി.എസ്. നാരായണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍. രാജേഷ്, ഐക്യവേദി താലൂക്ക് പ്രസിഡന്റ് എം.വി. സനല്‍. സെക്രട്ടറി.കെ.ഡി. സന്തോഷ്, ബിഎംഎസ് മണ്ഡലം വൈസ് പ്രസിഡന്റ് എസ് അപ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു.
















