അയ്യന്തോള്‍: അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പരിശോധനക്കിടെ വീട്ടില്‍ നിന്നും മൂന്ന് വാളുകളും നാല് നാടന്‍ ബോംബുകളും പോലീസ് കണ്ടെടുത്തു. പുതൂര്‍ക്കരയിലുള്ള വീട്ടില്‍ കഞ്ചാവ് വില്‍ക്കുന്നതിനായി സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. 1180 കിലോഗ്രാം കഞ്ചാവും, കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തു. വാളുകള്‍ കട്ടിലിനടിയിലും നാടന്‍ ബോംബുകള്‍ ചുമര് അലമാരയിലുമാണ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് വില്പന നടത്തി ലഭിച്ച പതിനയ്യായിരം രൂപയും പോലീസ് കണ്ടെടുത്തു. പഴനിയില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവാണ് വില്പന നടത്തുന്നതെന്ന് പോലീസ് കസ്റ്റഡിയിലുള്ള ബാലന് പോലീസിനോട് പറഞ്ഞു. ഇയാള്‍ക്ക് കടവി രഞ്ജിത്തിന്റെ സംഘവുമായി ബന്ധമുണ്ട്. കഴിഞ്ഞ വര്‍ഷം പാലക്കാട് ചിറ്റൂര്‍ എക്സൈസിന്റെ പിടിയിലും അകപ്പെട്ടിരുന്നു. വെസ്റ്റ് പോലീസ് സിഐ വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ പിടിച്ചെടുത്തത്. പി.വി.സിന്ധു, അഡീ.എസ്ഐ ജോണ്സണ്, എഎസ്ഐ ബിനന്‍, സിപിഒ അനില്‍ മുണ്ടക്കയം, മനോജ്, രാജേഷ്, സുധീര്‍ബാബു, വിനോജ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: