പരപ്പനങ്ങാടി: ജന്മഭൂമി ഏജന്റും ബിജെപി പരപ്പനങ്ങാടി ഏരിയ കമ്മറ്റി പ്രസിഡന്റുമായ കാട്ടില്‍ ഉണ്ണികൃഷ്ണന്റെ വീടിന് നേരെ സിപിഎം നടത്തിയ കരിഓയില്‍ പ്രയോഗത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒന്നാം തീയതി രാത്രി പതിനൊന്നിനും പുലര്‍ച്ചെ നാലിനുമിടയിലാണ് സംഭവം. വീടിന്റെ മുന്‍ഭാഗത്ത് പത്രവിതരണത്തിന് ഉപയോഗിക്കുന്ന സൈക്കിളിലും മുഴുവന്‍ സാമൂഹ്യദ്രോഹികള്‍ കരി ഓയില്‍ ഒഴിച്ചു. കൂടാതെ കിണറ്റില്‍ ബാര്‍ബര്‍ ഷോപ്പ് മാലിന്യവും തള്ളി. മുടി വീണ കിണര്‍ ഉപയോഗിക്കാനാവാത്ത നിലയിലാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട ഉണ്ണികൃഷ്ണന് ഭാര്യക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമൊപ്പമാണ് താമസം. സിപിഎം അതിക്രത്തിനെതിരെ ഒരുനാട് മുഴുവന്‍ പ്രതിഷേധത്തിലാണ്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ഉണ്ണികൃഷ്ണന് സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു. രാഷ്ട്രീയ പകപോക്കലാണ് ഇതിന് പിന്നില്‍.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്തും സംഘവും സംഭവ സ്ഥലം സന്ദര്‍ശിച്ചു. സിപിഎം മാനവികതയുടെ ഒരു കണിക പോലുമില്ലാത്ത ക്രിമിനല്‍ സംഘമായെന്നതിന്റെ തെളിവാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ തീരദേശം ഉള്‍പ്പെടുന്ന തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിടുകായാണ്. ഈ സംഭവത്തിനും തീരദേശത്തെ പ്രശ്നങ്ങളുമായി സമാനതകളുണ്ട്. ചെട്ടിപ്പടി, പരപ്പനങ്ങാടി പ്രദേശത്ത് ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങള്‍ കഴിഞ്ഞ ദിവസം സിപിഎമ്മുകാര്‍ നശിപ്പിച്ചിരുന്നു. കണ്ണൂരില്‍ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന ക്രിമിനലുകളാണ് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും ആരോപണമുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും സിപിഎമ്മിനെ സഹായിക്കുന്ന നിലപാട് പോലീസ് ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ ട്രഷറര്‍ എം.രാജീവ്, സംസ്ഥാന കൗണ്‍സിലംഗം പി.ജഗന്നിവാസന്‍, മണ്ഡലം പ്രസിഡന്റ് കെ.പി.വത്സരാജ്, മഹിളാ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ഷീബ ഉണ്ണികൃഷ്ണന്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ബാലകൃഷ്ണന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: