കുടമാളൂര്‍: വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശാവതാരച്ചാര്‍ത്ത് ആരഭിച്ചു. ചന്ദനക്കുഴമ്പുപയോഗിച്ച് ഭഗവാന്റെ പത്ത് അവതാരങ്ങള്‍ രൂപപ്പെടുത്തുന്ന ദശാവതാരച്ചാര്‍ത്ത് 11വരെ നടക്കും. വിഷ്ണുക്ഷേത്രങ്ങളില്‍ അപൂര്‍വ്വമായി നടത്തുന്ന ഈ ചടങ്ങ് ഭക്തജനങ്ങള്‍ക്ക് ആകര്‍ഷകമാണ്. വാസുദേവപുരം ക്ഷേത്രത്തില്‍ ആദ്യമായാണ് ചടങ്ങ് നടത്തുന്നത്. ഓരോ അവതാരദിനങ്ങളിലും കുടമാളൂര്‍ രാധാകൃഷ്ണ്‍ അവതാരപാരായണം നടത്തും. സമാപനദിവസം ഭാഗവതാചാര്യന്‍ തിരുനക്കര മധുസൂദനവാര്യരുടെ നേതൃത്വത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചനയും അവതാരപ്രഭാഷണവും നടക്കും. പ്രസാദമൂട്ടും ഉണ്ടാകും. ഉപദേശകസമിതി പ്രസിഡന്റ് എം.എ. രാധാകൃഷ്ണ്‍, സെക്രട്ടറി കെ.ജി. രാജീവ്, വൈസ് പ്രസിഡന്റ് കെ.ടി. ബിജുമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
















