ഏഴാച്ചേരി: എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയനു കീഴിലെ മുഴുവന്‍ കരയോഗങ്ങളിലും നമ്മുടെ ആരോഗ്യം പദ്ധതിയും ആശ്രയ ഇ-സേവനകേന്ദ്രം പദ്ധതിയും ആരംഭിക്കുമെന്ന് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് ഷാജികുമാര്‍ പയനാല്‍ പറഞ്ഞു. ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണ വിലാസം എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക സമ്മേളനവും കുടുംബമേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കരയോഗം പ്രസിഡന്റ്റ്റി.എന്‍. സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. കരയോഗം പ്രസിഡന്റായി റ്റി.എന്‍. സുകുമാരന്‍ നായരെ തെരഞ്ഞെടുത്തു. ചന്ദ്രശേഖരന്‍ നായരാണ് സെക്രട്ടറിയും തുമ്പയില്‍ ആര്‍. സുനില്‍കുമാര്‍ മീഡിയ കോ-ഓര്‍ഡിനേറ്ററുമാണ്. 13 അംഗ കരയോഗം ഭരണസമിതിയും നിലവില്‍ വന്നു.
















