ഇരിങ്ങാലക്കുട: സേവാഭാരതി ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ ആരംഭിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം അഖില ഭാരതീയ പൂര്‍വ്വ സൈനീക സേവാ പരിഷത്ത് സംസ്ഥാന സംഘടന സെക്രട്ടറി കെ.സേതുമാധവന് നിര്‍വ്വഹിച്ചു. സേവാഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ഖണ്ഡ് സംഘചാലക് പി.കെ. പ്രതാപവര്‍മ്മ സേവാ സന്ദേശം നല്കി. സേവാഭാരതി ജില്ല സംയോജകന്‍ പി.ഹരിദാസ്, ഇരിങ്ങാലക്കുട സേവാഭാരതി വൈസ് പ്രസിഡണ്ടുമാരായ പി.കെ.ഭാസ്ക്കരന്‍, സുധാകരന് സമീര, ട്രഷറര്‍ കെ.ആര് സുബ്രഹ്മണ്യന്, വി.മോഹന്‍ദാസ്, മനോജ് കല്ലിക്കാട്ട് തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്കി. ഇരിങ്ങാലക്കുട ചെറുതൃക്ക് റോഡിലുള്ള ഗായത്രി ഹാളിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍ നമ്പര്‍: 0480 2832716
പ്രതികരിക്കാൻ ഇവിടെ എഴുതുക: