ചാലക്കുടി: പുതിയ റേഷന്‍ കാര്‍ഡിന്റെ കരട് പട്ടിക അഞ്ചിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി പി തിലോത്തമന് പറഞ്ഞു.ചാലക്കുടയില്‍ നടന്ന ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ചാലക്കുടി താലൂക്ക് വാര്‍ഷിക സമ്മേളനവും കുടൂംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തെങ്കില്‍ മാത്രമെ കേന്ദ്ര ഭക്ഷ്യ സുരക്ഷ നിയമം ഇവിടെ നടപ്പിലാക്കുവാന്‍ കഴിയു.
ഈ നിയമം നടപ്പിലാക്കാത്തത് കേരളവും തമിഴ്നാടും മാത്രമാണ്. ഭക്ഷ്യ സുരക്ഷ നിയമം നടിപ്പിലാക്കാതിരുന്നാല് കേന്ദ്ര റേഷന്‍ വിഹിതം പൂര്‍ണ്ണമായി ലഭിക്കാതെ വരും.ഇടനിലക്കാരില്ലാതെ നേരിട്ട് റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ ലഭ്യമാക്കും.
ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്ന റേഷന്‍ ഉത്പനങ്ങള്‍ക്ക് പുറമെ പയറു വര്‍ഗ്ഗങ്ങള്‍,മറ്റു പോഷക വസ്തുക്കളും റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുവാനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം നടപ്പിലാക്കുന്നത്.താലൂക്ക് പ്രസിഡന്റ് യു.എസ്.ശശി അദ്ധ്യഷത വഹിച്ചു,ബി.ഡി.ദേവസി എംഎല്‍എ മുഖ്യാതിഥിയായിരുന്നു.വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കള്‍ക്ക് അവാര്‍ഡുകളും,മുതിര്‍ന്ന റേഷന്‍ വ്യാപരികളെയും ചടങ്ങില്‍ ആദരിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്,ജോണി നെല്ലൂര്‍, വിന്‍സെന്റ് പാണാട്ടുപറമ്പന്‍,ഗീത സാബു, മുഹമ്മദാലി,ഉണ്ണികൃഷ്ണന് പിള്ള,ജോസ് കടമ്പനാട്. വിനയന് പാണാട്ട്. ,കെ.എ.ഉണ്ണികൃഷ്ണന്,ജോയ് മൂത്തേടന്,ജോയ് ചിറയത്ത്,അഡ്വ.കെ.നന്ദകുമാര വര്‍മ്മ,എം.കെ.സുനില്‍,സി.കെ.കുഞ്ഞുമുഹമ്മദ്, ,ടി.ആര് സുന്ദരന്‍,ബെന്സന് കണ്ണൂക്കാടന്‍, അനില്‍ കെ.കെ. ജോബി നെല്ലിശ്ശേരി, തോമാസ് വട ക്കും മ്പാടന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: