ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ കീഴില്‍ മേലൂര്‍ കാലടിയിലുള്ള ഡയറി ഫാമിന്റെ പുറകില്‍ വ്യാപകമായി പുഴയോരം കൈയേറിയതായി പരാതി. വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന ഡയറി ഫാമിന്റെ പുറകില്‍ കാലങ്ങളായി പുഴയിലേക്കിറക്കി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരിക്കുകയാണ്.പുഴയുടെ തീരത്തായത്തിനാല് അതിന്റെ സമീപത്ത് വീടുകളൊന്നും ഇല്ലാത്തതിനാല്‍ ഇത് ആരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
ഇവിടെ വളര്‍ത്തന്ന പശുക്കളുടേയും,മറ്റും മാലിന്യം പുഴയിലേക്ക് നേരിട്ട് ഒഴുക്കുന്നതായി പരാതി ഉണ്ടായിരുന്നെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കുകയായിരുന്നു.പുഴയിലേക്ക് വളരെയധികം ഇറക്കി മുകളിലേക്ക് ഇരുമ്പിന്റെ കാലുകള്‍ സ്ഥാപ്പിച്ച് അതിന്റെ മുകളില്‍ ഷീറ്റ് മേഞ്ഞ് വലിയ മുറികളായിട്ടാണ് ഉപയോഗിച്ച് വരുന്നത്.രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് പുഴയോരം കയ്യേറി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: