ഗുരുവായൂര്‍: ക്ഷേത്രത്തിലെ തുലാഭാരം വഴിപാട് കൗണ്ടറിലെ കംമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമായി തുലാഭാരം തടസ്സപ്പെട്ടു.
വഴിപാടു നടത്തുവാനായി ദൂര സ്ഥലങ്ങളില്‍ നിന്ന് കൈ കുഞ്ഞുങ്ങളുമായി എത്തിയ ഭക്തര്‍ ഇതോടെ ദുരിതത്തിലായി. ഞായറാഴ്ച നവരാത്രിയുടെ ആരംഭ ദിവസമായതിനാല്‍ നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തിയിരുന്നത്. ദിവസവും രാവിലെ 5 മണി മുതലാണ് തുലാഭാരം വഴിപാട് ആരംഭിക്കുന്നത്. തുലാഭാര കൗണ്ടറില്‍ ജീവനക്കാരന് എത്തിയപ്പോഴാണ് കംമ്പ്യൂട്ടര്‍ പ്രവര്‍ത്തനരഹിതമായി കാണപ്പെട്ടത്.
ക്ഷേത്രത്തിലെ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനെ വന്ന് പരിശോധിപ്പിച്ചപ്പോളാണ് കമ്പ്യൂട്ടറിന്റെ സര്‍വ്വറിലേക്കുള്ള പ്ലഗ് ഊരി കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.ഈ മുറി ഇപ്പോള്‍ ഉപയോഗിക്കുന്നത് ക്ഷേത്രം കലാനിലയമാണ്. ഇവരെ വിളിച്ചു വരുത്തി താക്കോല്‍ കിട്ടിയതിനു ശേഷമാണ് പ്ലഗ് പൂര്‍വ്വസ്ഥിതിയില്‍ ആക്കിയതിനു ശേഷമാണ് തുലാഭാരം വഴിപാട് ക്ഷേത്രത്തില്‍ നടത്താന്‍ കഴിഞ്ഞത് പ്ലഗ് ഊരിമാറ്റിയതിനു പിന്നില്‍ ജീവനക്കാരുടെ കിടമത്സരം കാരണമാണെന്ന് പറയപ്പെടുന്നു.
പുതിയ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വിവാദത്തിന് ഇടയാക്കിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുവാനോ നടപടി സ്വീകരിക്കുവാനോ ദേവസ്വം അധികാരികള്‍ തയ്യാറായിട്ടില്ല. ഭക്തജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത് ദേവസ്വം ഭരണാധികാരികള്‍ കാണിക്കുന്ന അലംഭാവത്തിന്റ ഒരു ഉദാഹരണ കൂടിയാണ് ഈ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: