തൃശ്ശൂര്‍ : എന്‍.കെ.ദേവസ്സി സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം തിങ്കള്‍ മുതല്‍ വെള്ളി വരെ റീജിയണല്‍ തീയ്യറ്ററില്‍ നടക്കും. കൊട്ടേക്കാട് യൂവജനകലാസമിതിയുടെ പ്രസിഡന്റായിരിന്നു എന്‍.കെ.ദേവസ്സി . തിങ്കളാഴ്ച ആറിന് മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്യും. സാഹിത്യഅക്കാദമി ചെയര്മാന് വൈശാഖന് അധ്യക്ഷനാകും.തുടര്‍ന്ന് ‘ആശംസകളോടെ സ്വന്തം ‘എന്ന നാടകമുണ്ടാകും.ചൊവ്വ മുതല്‍ വെള്ളി യഥാക്രമം ‘സുന്ദരക്കവാടം’ , ‘സാംബശിവന്റെ കലണ്ടര്‍ ‘ മധുരനൊമ്പരപ്പൊട്ട്’ , ‘കടലുകള്‍ കടന്ന് ‘ എന്നീ നാടകങ്ങള്‍ അരങ്ങേറും. എല്ലാ ദിവസവും ഏഴിനാണ് നാടക അവതരിപ്പിക്കുക.പത്രസമ്മേളനത്തില്‍ ഡേവിസ് കണ്ണനായ്ക്കല്‍ , ജോണ്സണ് ചിറ്റിലപ്പിള്ളി, ലിസണ്‍ കോളേങ്ങാടന്‍ , ബെന്നി നീലങ്കാവില്‍ , ജെന്സണ് വാഴപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: