ചാലക്കുടി: സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രിയില്‍ എത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ഗായത്രി ആശ്രമത്തിലെ അന്തേവാസിയായ സന്തോഷ് എന്ന യുവാവിനാണ് കഴിഞ്ഞ ദിവസം ചികത്സ ലഭിക്കാതെ മറ്റു സ്വകാര്യ ആശുപത്രിയില്‍ പോകേണ്ടി വന്നത്.വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ വയറു വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കാണുന്നതിന് മുന്‍പായി ഒ.പി.ടിക്കറ്റ് കാഷ്വാലിറ്റിയില്‍ നിന്നെടുക്കാന്‍ പറയുകയും എന്നിട്ടേ ഡോക്ടറെ കാണുവാന്‍ സാധിക്കുകയൂള്ളൂ എന്നു പറയുകയായിരുന്നു.
തുടര്‍ന്ന് ടിക്കെറ്റുടൂക്കാന് ചെന്നപ്പോള്‍ അവിടെ ജീവനക്കാരന് ഇല്ലായിരുന്നു. കുറെ നേരം കാത്തിരുന്നിട്ടും ടിക്കറ്റ് നല്കുവാന് ആളെത്തിയില്ല. ഈ വിവരം ഡ്യൂട്ടി നേഴ്സിനോട് പറഞ്ഞെങ്കിലും ടിക്കറ്റ് ഇല്ലാതെ ഡോക്ടറെ കാണുവാന്‍ സാധിക്കുകയില്ലെന്ന നിലപാടായിരുന്നു അവരുടേത്.പിന്നീട് ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.സാധാരണക്കാര്‍ ചികിത്സ, തേടിയെത്തുന്ന ഇവിടുത്തെ ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ച് വ്യാപകമായ പരാതിയാണുള്ളത്, ഇതിനെതിരെ ആസുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: