കൊടുങ്ങല്ലൂര്‍: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ സിപിഎം അനുഭാവികളായ ആശാവര്‍ക്കര്‍മാര്‍ ക്ഷേമപദ്ധതികള്‍ അട്ടിമറിക്കുന്നു. സിപിഎം നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് ആശ, സിഡിഎസ് വര്‍ക്കര്‍മാര്‍ ബിജെപി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളിലാണ് അട്ടിമറി നടത്തുന്നത്. ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചും. തെറ്റായ വിവരങ്ങള്‍ നഗരസഭ ഓഫീസിന് നല്‍കിയും ക്ഷേമപദ്ധതികള്‍ ലാപ്സാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. 36-ാം വാര്‍ഡില്‍ ഒരു വയോധികക്ക് പെന്ഷന് ലഭിക്കാതിരുന്നത് ആശാവര്‍ക്കര്‍മാര്‍ തെറ്റിദ്ധരിപ്പിച്ചതിനെത്തുടര്ന്നാണ്. പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്ന സിഡിഎസ് ആശാവര്‍ക്കര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍ സ്മിത ആനന്ദന് ആവശ്യപ്പെട്ടു. കെ.എസ്.ലാലന്,വി.കെ.രാധാകൃഷ്ണന്, സി.എ.അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: