പട്ടാമ്പി: തിരുവേഗപ്പുറ നരിപ്പറമ്പ് സ്കൂളിന് സമീപം മുച്ചിത്തറയില് ജനവാസകേന്ദ്രത്തില്‍ അര്‍ധരാത്രിയില്‍ മാലിന്യം തളളിയ കേസില്‍ രണ്ട് പേരെ പട്ടാമ്പി പോലീസ് പിടികൂടി; കോഴിക്കോട് കൂമ്പാറ മുതുകോടന്‍ വീട്ടില്‍ ഉനൈസ്(30),പെരിന്തല്മണ്ണെ താഴെക്കോട് പാലക്കല്‍ വിട്ടീല്‍ ഷംസുദ്ധീന്(25)എന്നിവരെയാണ് പട്ടാമ്പി എസ്.ഐ.കോമളകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘം അറസറ്റ് ചെയ്തത്. 26ന് രാത്രിയാണ് ലോറിയില്‍ ചാക്കില്‍കെട്ടിയ കോഴിമാലിന്യം നരിപ്പറമ്പ് സ്കൂളിന് സമീപത്തെ തെങ്ങും വളപ്പില്‍ ഇവര്‍ തളളിയത്. ചീഞ്ഞളിഞ്ഞ മാലിന്യം പരിസരത്തെ ദുര്ഗന്ധപൂരിതമാക്കിയിരുന്നു. ഒരു ദിവസം കഴിഞ്ഞാണ് മാലിന്യം കുഴിവെട്ടി സംസ്കരിച്ചത്.
മാലിന്യത്തില്‍ നിന്നും കോഴിക്കോട്ടെ ഒരു ഹോട്ടലിന്റെ ബില്‍ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇതിന് മുമ്പും ഇവര്‍ കോഴിക്കോട്ടുളള ഹോട്ടലുകളില്‍ നിന്നുമുളള മാലിന്യം പൊതുസ്ഥലങ്ങളില്‍ തളളിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് എസ്.ഐ.കോമളകൃഷ്ണന്‍ പറഞ്ഞു.
പട്ടാമ്പി മേഖലയില്‍ വ്യാപകമായി ഹോട്ടല്‍ മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും മറ്റും തളളുന്ന പ്രവണതക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണെന്ന് സി.ഐ പി.എസ്.സുരേഷും പറഞ്ഞു. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ നീരിക്ഷണക്യാമറകള് സ്ഥാപിക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ കൈകൊളളുമെന്നും അദ്ദേഹം സൂചിപ്പിച്ചു.പോലീസ് സംഘത്തില്‍ പട്ടാമ്പി അഡീഷണല്‍ എസ്.ഐ ശ്രീനിവാസന്, കനീഷ് കെ.കുമാര്‍, ബിജുമോന്, ശിവന്കുട്ടിതുടങ്ങിയവരുംഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: