പാലക്കാട:് പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ഇന്ന് മുതല്‍ 11 വരെ ആഘോഷിക്കും. ഇതോടനുബന്ധിച്ചുള്ള ദേവീ ഭാഗവത നവാഹയജ്ഞത്തിന് 30നു വൈകിട്ടു മാഹാത്മ്യ പാരായണത്തോടെ തിരിതെളിയും. എറണാകുളം നരമംഗലത്ത് എന്‍.പി.നാരായണന് നമ്പൂതിരിപ്പാടാണു യജ്ഞാചാര്യന്‍. ഒമ്പതു വരെ ദിവസവും വൈകിട്ട് 6.30നു കലാപരിപാടികളും ഉണ്ടായിരിക്കും.
വടക്കഞ്ചേരി: മൂലങ്കോട് ചാത്തങ്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം നാളെ മുതല്‍ 11 വരെ നടക്കും. ഗണപതിഹോമം, വിശേഷാല്‍പൂജ, വാഹനപൂജ, വിദ്യാരംഭം, നിറമാല എന്നിവ നടക്കും. രണ്ടിന് നൃത്തസന്ധ്യ, മൂന്നിനും, നാലിനും ഭക്തിപ്രഭാഷണം, അഞ്ചിന് ലളിതാ പഞ്ചരത്ന കീര്‍ത്തനം, ആറിന് ഭക്തിഗാനമേള, ഏഴിന് ചാക്യാര്‍കൂത്ത്, എട്ടിന് നൃത്തസന്ധ്യ, ഒമ്പതിന് ഭക്തി നാടന്‍പാട്ടുകള്‍, 10ന് ഭക്തിഗാനമേള, 11ന് രാവിലെ ഗണപതിഹോമം, വിശേഷാല്‍പൂജ, വാഹനപൂജ, കുട്ടികളെ എഴുത്തിനിരുത്തല്‍, നിറമാല എന്നിവ നടത്തും.
പുതുക്കോട്: അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ പത്ത് ദിവസം നീളുന്ന നവരാത്രി ഉത്സവത്തിന് ഇന്ന് കൊടിയേറും. തന്ത്രി കിഴക്കേ ചെറുമുക്ക്മന ജാതവേദന്‍ നമ്പൂതിരിപ്പാട് കൊടിയുയര്‍ത്തും. കിഴക്കേഗ്രാമം, വടക്കേഗ്രാമം, തെക്കേഗ്രാമം, പടിഞ്ഞാറെ ഗ്രാമം എന്നീ അഗ്രഹാരങ്ങളും, അന്നപൂര്‍ണേശ്വരി പൂജ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും, നടവില്മഠം ദേവസ്വവും ചേര്‍ന്നാണ് നവരാത്രി ഉത്സവം ആഘോഷിക്കുന്നത്.
അഞ്ചാം വിളക്ക് വരെ ക്ഷേത്രത്തിനുള്ളിലും, ആറാം വിളക്കു മുതല്‍ ക്ഷേത്രത്തിന് പുറത്ത് അഗ്രഹാരങ്ങള്‍ കേന്ദ്രീകരിച്ചും എഴുന്നള്ളത്തും, ആഘോഷങ്ങളും നടക്കും. ദിവസേന ക്ഷേത്രത്തില്‍ അന്നദാനവും, പ്രത്യേക പുഷ്പാലങ്കാരങ്ങളും, വിവിധ കലാപരിപാടികളും. 2,7 വിളക്കുകള്‍ കിഴക്കേഗ്രാമവും, 3,5,8 വിളക്കുകള്‍ വടക്കേഗ്രാമവും, 4,6 വിളക്കുകള്‍ തെക്കേഗ്രാമവും, ഒന്‍പതാം വിളക്ക് പടിഞ്ഞാറെ ഗ്രാമവുമാണ് നടത്തുക.
നവരാത്രി മണ്ഡപത്തിലെ സംഗീതവും, നൃത്തനൃത്യങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം കലാകാരന്മാരാണ് പുഷ്പാലങ്കാരം ഒരുക്കുന്നത്. മികച്ച പാചകക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്നദാനം ആഘോഷത്തിന്റെ പ്രത്യേകതയാണ്.
ആലത്തൂര്‍: കാവശ്ശേരി പരയ്ക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം നാളെ ആരംഭിക്കും. രണ്ടിന് 6.30ന് ഭരതനാട്യം, മൂന്നിനും നാലിനും സംഗീതകച്ചേരി, അഞ്ചിന് നൃത്തം അരങ്ങേറ്റം, ആറ് മുതല്‍ ഒമ്പത് വരെ എല്ലാ ദിവസവും 6.30ന് നൃത്തനൃത്യങ്ങള്‍, ഒമ്പതിന് ഏഴിന് സോപാന നൃത്തം. പത്തിന് ഏഴിന് ബാലെ, 11ന് അഞ്ചിന് വാഹന പൂജ, എട്ടിന് എഴുത്തിനിരുത്തല്‍.
പാടൂര്‍: കഴനി പുത്തന്‍ഗ്രാമം സനാതന ധര്‍മാശ്രമത്തില്‍ നാളെ മുതല്‍ 11 വരെ നവരാത്രി ആഘോഷിക്കും. ദിവസേന സുപ്രഭാത പാരായണം, അഭിഷേകം, വിശേഷ കുംഭപൂജ, ലോകക്ഷേമ ഹോമം, ഭജന എഴുന്നള്ളത്ത്, വിളക്ക് എന്നിവയുണ്ടാവും. ഒമ്പത് വരെ രാവിലെ പത്തിനും വൈകിട്ട് ആറിനും വിളക്ക്പൂജ സഹിതം സമൂഹാര്‍ച്ചന. രണ്ടിന് ഗണപതിഹോമം, എട്ടിന് ശ്രീദേവി മാഹാത്മ്യ പാരായണ യജ്ഞം, ഒന്‍പതിന് 11 ന് കുമാരി പൂജ, പത്തിന് സരസ്വതി പൂജ, 11ന് ആഞ്ജനേയോല്‍സവം.
ചിറ്റിലഞ്ചേരി: ദേശം വേല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തില്‍ നാളെ മുതല്‍ 11 വരെ നവരാത്രി ഉത്സവം ആഘോഷിക്കും.
നാളെഭക്തിഗാനസുധ, മൂന്നിനു ഭക്തിഗാന മഞ്ജരി, നാലിനു ഭക്തിപ്രഭാഷണം, അഞ്ചിന് ഓട്ടന്തുള്ളല്, ആറിനു സംഗീതാര്‍ച്ചന, ഏഴിനു നൃത്തസന്ധ്യ, എട്ടിനു സമ്പ്രദായ ഭജന, ഒമ്പതിനു നൃത്തവിരുന്ന്, 10നു നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടക്കും. 11ന് എട്ടു മുതല്‍ എഴുത്തിനിരുത്തലും നടക്കും.
ശ്രീകൃഷ്ണപുരം: ശരവണഭവ മഠത്തില്‍ ശരവണബാവയുടെ ജന്മദിനാഘോഷവും നവരാത്രി ആഘോഷവും നടആരംഭിച്ചു. നവരാത്രി ആഘോഷം ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി വടക്കേടത്ത് ഗിരീശന് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗണപതി ഹോമം, നാമജപം, ഗോപൂജ, വിവിധ ഹോമങ്ങള്‍, പൂജകള്‍. ഒന്പതിനു ദുര്‍ഗാഷ്ടമി ദിനത്തില്‍ മഹാചണ്ഡികാ ഹോമം. ഷിര്‍ദ്ദിസായി മണ്ഡപത്തിലും പൂജകള്‍ നടത്തും. വിജയദശമി ദിനത്തില്‍ എഴുത്തിനിരുത്തലും വാഹന പൂജയും.
ജന്മദിനാഘോഷ പരിപാടിയില്‍ പതിനായിരത്തിലേറെ പേര്‍ക്ക് അരിയുള്‍പ്പെടെയുള്ള പലവ്യഞ്ജന കിറ്റുകള്‍ നല്‍കും. വിദ്യാഭ്യാസ ധനസഹായം, തയ്യല്‍ മെഷീന് വിതരണം, ഭവന നിര്‍മാണ സഹായം, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ പരിപാടികളുണ്ടാകും. രാവിലെ പാലക്കാട് മുനിസിപ്പല്‍ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും.
ജന്മദിനമായ 11നു രാവിലെ വിശേഷാല്‍ പൂജകള്‍ക്കു ശേഷം വിയ്യൂര്‍ കലാക്ഷേത്രയുടെ രംഗപൂജയോടെയാണു പരിപാടികള്‍ ആരംഭിക്കുന്നത്. അനില്‍ അക്കര എംഎല്‍എ ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: