ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു .ജന്മുവിലെ അഖ്‌നൂര്‍ മേഖലയിലെ ഭാരത പോസ്റ്റുകള്‍ക്ക് നേരെ പുലര്‍ച്ചെ നാലു മണിയോടെ പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തത്. =മോട്ടോര്‍ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. വെടിവെപ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന വെടിവെയ്‌പ്പില്‍ ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ 36 മണിക്കൂറിലുള്ളില്‍ നാലാം തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്.
വെള്ളിയാഴ്ച പൂഞ്ചിലെ നൗഗാം സെക്ടറിലെ ഭാരത പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ രണ്ടു തവണ വെടിവെപ്പ് നടത്തിയിരുന്നു
















