Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രായോപവേശം, സമാധി, മഹാപ്രസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 10:46 pm IST
in Samskriti

പ്രായോപവേശം സ്വന്തം ഇച്ഛാനുസരണം ജീവന്‍ വെടിയുന്ന സമ്പ്രദായമാണ്. കര്‍മ്മം തീര്‍ന്നുവെന്ന് സ്വയം ബോധ്യപ്പെടുമ്പോള്‍, ദേഹം വെടിയാനുള്ള ദേഹിയുടെ തീരുമാനം നടപ്പാക്കാന്‍ മൂന്ന് രീതികളാണ് ഹിന്ദുധര്‍മ്മത്തില്‍. മഹാപ്രസ്ഥാനം, സമാധി, പ്രായോപവേശം.

ഇത് വെറും ജീവത്യാഗത്തില്‍നിന്ന് ഏറെ വേറിട്ടതാണ്. ജീവത്യാഗത്തിന്, അഥവാ ആത്മഹത്യയ്‌ക്ക് പലപ്പോഴും ആഗ്രഹം നടക്കാത്തതിലെ നിരാശയാണ് കാരണമെങ്കില്‍ ഇവയ്‌ക്ക് മൂന്നിനും ആഗ്രഹമില്ലായ്‌മയാണ് അടിസ്ഥാനം. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ പ്രായോപവേശത്തെ വേര്‍തിരിച്ചറിയാനും വിഷമമാണ്.

മഹാഭാരത യുദ്ധത്തിനുശേഷം, യുദ്ധത്തിനു മുമ്പ് അര്‍ജ്ജുനനുണ്ടായ സംശയങ്ങള്‍ പാണ്ഡവര്‍ക്കുണ്ടായി. കൈവരിച്ച ഭൗതിക നേട്ടങ്ങള്‍ക്ക് അധികാരികളല്ലെന്ന് തിരിച്ചറിഞ്ഞ്, ദേഹത്യാഗത്തിന് അവര്‍ പ്രത്യേക ലക്ഷ്യസ്ഥാനമില്ലാതെ സഞ്ചരിച്ചു; ഭക്ഷണവും ജലപാനവും ഉപേക്ഷിച്ച്. അതായിരുന്നു മഹാപ്രസഥാനം.

അതിനും മുമ്പ് പ്രായോപവേശം പ്രഖ്യാപിച്ച്, ധൃതരാഷ്‌ട്രരും ഗാന്ധാരിയും വനംപ്രവേശിച്ചിരുന്നു. ഇരുവരെയും മഹാപ്രസ്ഥാനത്തിനിടെ പാണ്ഡവര്‍ വനത്തില്‍ കണ്ടതായും വ്യാസന്‍ വരിക്കുന്നുണ്ട്.

അദ്ധ്യാത്മ രാമായണത്തില്‍, രാമന്റെ വനയാത്രാ വേളയില്‍, മകനെ പിരിഞ്ഞു കഴിയാനാവില്ലെന്നും പ്രായോപവേശം ചെയ്യുമെന്നും ദശരഥന്‍ പറയുന്നുണ്ട്. ആത്മീയമേഖലയില്‍ ചരിച്ചവരുടെ ദേഹി അഥവാ ആത്മാവ്, സാധനയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ദേഹംവെടിഞ്ഞ് പരമാത്മാവില്‍ ലയിക്കുന്നതാണ് സമാധി. ഭൗതിക ജീവിതത്തില്‍നിന്നുള്ള ദേഹം വെടിയലാണ് പ്രായോപവേശം. നിര്‍ണ്ണായക നിശ്ചയമാണ്, അത്.

തക്ഷകനെന്ന സര്‍പ്പം കൊത്തി മരിക്കാന്‍ തക്ക കുറ്റം ചെയ്തുവെന്നു ബോധ്യപ്പെട്ട പരീക്ഷിത്ത്, മുനികുമാരന്റെ ശാപത്തെ തുടര്‍ന്ന്, പ്രായോപവേശത്തിന് തീരുമാനം പ്രഖ്യാപിച്ച് അനുഷ്ഠാനം തുടങ്ങിയെങ്കിലും തക്ഷക ദംശനത്താലാണ് മരിച്ചതെന്ന് പുരാണം പറയുന്നു.

സ്വാതി തിരുനാള്‍

ആധുനിക കാലത്ത്, സ്വാതി തിരുനാള്‍ (1846) പ്രായോപവേശം ചെയ്തതാണെന്ന് പലരും വിശ്വസിക്കുന്നെങ്കിലും, സ്വാതിയുടെ ജീവചരിത്രമെഴുതിയ ചരിത്ര പണ്ഡിതന്‍ ശൂരനാട് കുഞ്ഞന്‍പിള്ളയുടെ മകന്‍, നാഡീരോഗ ചികിത്സകന്‍ ഡോ. കെ. രാജശേഖരന്‍ നായര്‍, അതു ശരിയല്ലെന്ന് പ്രബന്ധത്തില്‍ സ്ഥാപിക്കുന്നുണ്ട്.

ആന്ധ്ര സംസ്ഥാന രൂപീകണത്തിന് നിരാഹാര സമരം നടത്തി മരണം വരിച്ച പോട്ടി ശ്രീരാമുലുവിന്റെ ജീവത്യാഗവും (1952) പ്രായോപവേശമായി പരിഗണിക്കുന്നില്ല. വിനായക ദാമോദര്‍ സവര്‍ക്കര്‍ (1966), ജതിന്‍ ദാസ് തുടങ്ങിയവര്‍ ജയിലില്‍ നിരാഹാരത്തെ തുടര്‍ന്നാണ് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, 2001 ല്‍ സദ്ഗുരു ശിവായ സുബ്രഹ്മണ്യ സ്വാമി (ഹാവായ്) പ്രായോപവേശത്താലാണ് മരിച്ചത്. 1975 ല്‍ ശൈവമതം സ്വീകരിച്ച അമേരിക്കക്കാരനാണ്, സ്വാമി.

ജൈനരുടെ സംഥാറ

ജൈന മതവിശ്വാസികള്‍ക്കിടയില്‍ പ്രായോപവേശം സല്ലേഖനാ അഥവാ സംഥാറ എന്നറിയപ്പെടുന്നു. അവരുടെ ‘തത്വാര്‍ത്ഥ സൂത്രം’ എന്ന വിശ്വാസ ഗ്രന്ഥത്തില്‍ മരണാസന്നര്‍ സല്ലേഖന സ്വീകരിക്കണമെന്നു പറയുന്നു. 24 ാം തീര്‍ത്ഥങ്കരന്‍ മഹാവീരനാണ് ഇതു നടപ്പാക്കിയത്. മരണം ഉറപ്പായാല്‍, ഭക്ഷണം ഉപേക്ഷിച്ച് പ്രാര്‍ത്ഥനയുമായി ആത്മീയോന്നതി നേടണമെന്നാണ് വിധിക്കുന്നത്.

ഇത് ആത്മഹത്യയ്‌ക്കു തുല്യമാണെന്ന് വാദിച്ച് ഐപിസി 306,309 വകുപ്പു പ്രകാരം രാജസ്ഥാന്‍ ഹൈക്കോടതി നിരോധിച്ചു. വര്‍ഷം 200 പേര്‍ സംസ്ഥാനത്ത് സംഥാറ അനുഷ്ഠിക്കുന്നുവെന്ന ഹര്‍ജിയെ തുടര്‍ന്നായിരുന്നു നടപടി. 2015 ആഗസ്ത് 10 ലെ വിധി, വ്യക്തിയുടെ മതാചാരമാണെന്ന കാരണത്താല്‍ 31 ന് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.