ചാലക്കുടി: നഗരസഭ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന 35 വീടുകാരെ പുനരധിവസിപ്പിക്കുവാന്‍ നടപടി.വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്യേശിക്കുന്നത്.സൗത്ത് ജംഗ്ഷനിലെ സൂപ്പര്‍ മാര്‍ക്കറ്റ് മുതല്‍ കാനറി നഗറിലെ വയോജന മന്ദിരം വരെയുള്ള 35 വീട്ടുകാരെയാണ് പുനരധിവസിപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
താലൂക്ക് ആശുപത്രി ലേബര്‍ റൂം പൂര്‍ത്തീകരിക്കുന്നതിനായി നിലവിലെ ലേബര്‍ റൂമിന് മുകളില്‍ പണിയുന്ന പേ വാര്‍ഡുകളുടെ നിര്‍മ്മാണത്തിനായി തുക എച്ച് എം സിയില്‍ നിന്ന് എടുക്കുന്നതില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്ക് എതിര്‍പ്പ് .
സംഭവത്തില്‍ പ്രതിപക്ഷം വിയോജനം രേഖപ്പെടുത്തി. ഏകദേശം പതിനൊന്ന് ലക്ഷം രൂപയാണ് വേണ്ടി വരുന്നത്. നിര്‍മ്മാണത്തിനായി വേണ്ടി വരുന്ന തുക നഗരസഭയില്‍ നിന്ന് ലോണ്‍ ആയി തരുകയും പിന്നീട് ഫണ്ട് വരുന്നതനുസരിച്ച് ലോണ്‍ നല്കിയ തുക നഗരസഭയില്‍ തിരികെ അടക്കാമെന്നും സൂപ്രണ്ട് നഗരസഭയെ അറി യിച്ചിരുന്നു.എന്നാല്‍ നിര്‍മ്മാണത്തിനാവശ്യമായ തുക നഗരസഭ ഫണ്ടില്‍ നിന്നെടുത്താല്‍ മതിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം ഇത് അംഗീകരിക്കുവാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് വിയോജന കുറിപ്പ് രേഖപ്പെടുത്തിയത്.
ചെയര്‍പേഴ്സണ്‍ അദ്ധ്യഷത വഹിച്ചു.പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്,പാര്‍ലിമെന്റ്റി പാര്‍ട്ടി ലീഡര്‍ പി.എം.ശ്രീധരന്,വൈസ് ചെയര്മാന് വിന്‍സെന്റ് പാണാട്ടുപറമ്പന്‍,പൊതുമരാമത്ത് സ്ററന്റിങ്ങ് കമ്മിറ്റി ചെയര്മാന് യു.വി.മാര്ട്ടിന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: