ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ 1-ാം വാര്‍ഡില്‍പ്പെട്ട അംബേദ്കര്‍ കോളനിയിലെ കുടിവെള്ളം കിട്ടാത്ത 20 വീടുകളില്‍ കുടിവെള്ളമെത്തി. ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട അംബേദ്ക്കര്‍ കോളനിയിലെ കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിച്ച കുടുംബങ്ങള്‍ക്ക് ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടിവെള്ളം വിതരണം നടത്തിവരികയായിരുന്നു.
കൂടാതെ കുടിവെള്ളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും നടത്തിവരുകയായിരുന്നു. രണ്ടുവര്‍ഷമായി കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്ന കോളനിയിലെ ഇരുപത് കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ കുടിവെള്ളപദ്ധതിപ്രകാരം വെള്ളമെത്തിയത്. ഒന്ന്, രണ്ട് വാര്‍ഡുകളിലെ അറുപത്തഞ്ച് കുടുംബങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയിലൂടെ വെള്ളം നല്‍കുന്നുണ്ട്.
ഇതിലെ ഇരുപത് കുടുംബങ്ങള്‍ക്കാണ് പ്രദേശത്തെ പൈപ്പ് ലൈനില്‍ തടസ്സം വന്നതോടെ കുടിവെള്ളം കിട്ടാതായത്. തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി കാട്ടൂര്‍ പഞ്ചായത്തിലെ കുടിവെള്ള പൈപ്പില്‍ നിന്നും വെള്ളം കൊണ്ടുവന്നും, പണം കൊടുത്ത് വെള്ളം മേടിച്ചുമാണ് ഈ കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. 20 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെ ബിജെപി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും പ്രശ്നം പരിഹരിക്കാന്‍ ഭരണസമിതി തയ്യാറാകാതയാപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ കുടിവെള്ളം നല്കാന് തീരുമാനിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് അനൂപ് മാമ്പ്ര, ലാല്സന് അണക്കത്തിപറമ്പില്‍, ബിനോയ് കോലന്ത്ര, സുനില്‍ ഇല്ലിക്കല്‍, പ്രദീപ്, പവിത്രന് കൊല്ലമ്പറമ്പില്‍ തുടങ്ങിയവരാണ് അംബേദ്കര്‍ കോളനിയിലെ കുടിവെള്ളപ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: