തൃശൂര്‍: ഒല്ലൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എബിവിപി കോളേജ് യൂണിയന് മുഖ്യമന്ത്രിക്ക് നിവേദനം നല്കി. ഇതിന്റെ ഭാഗമായി 250ഓളം വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാര്‍ഡയച്ചു.കുടിവെള്ളം, വായനശാല, സ്വന്തമായ കെട്ടിടം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. ശൗചാലയങ്ങള്‍ പോലും ആവശ്യത്തിനില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് യൂണിറ്റ് പ്രസിഡണ്ട് കെ.എ.അഞ്ചല്‍, സെക്രട്ടറി വിവേക് വിശ്വംഭരന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: