തൃശൂര്‍: മുള്ളൂര്‍ക്കര വാഴക്കോട്ട് മണ്ണുവട്ടത്ത് 55 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ കേന്ദ്ര പട്ടികജാതി കമ്മീഷനും സംസ്ഥാന പട്ടികജാതി കമ്മീഷനും പരാതിനല്‍കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് അറിയിച്ചു. പീഡനത്തിന് ഇരയായി തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഇവരെ രാധാകൃഷ്ണനൊപ്പം ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, ഇ.വി.കൃഷ്ണന് നമ്പൂതിരി, പി.ഗോപിനാഥ്, ഇ.എം.ചന്ദ്രന്, സുധീഷ് മേനോത്തുപറമ്പില്‍, അഡ്വ.സജിത് ചന്ദ്രബോസ്, സുരേന്ദ്രന്, എം.കെ.ഉമേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: