ചാലക്കുടി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയില്‍ നിന്നുള്ള ഖരമാലിന്യവും മലിന ജലവും ചാലക്കുടി പുഴയിലേക്കൊഴുക്കുന്നത് തടഞ്ഞ് ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിററിയുടെ പഠനത്തില്‍ ഇവയില്‍ കൂടിയ തോതില്‍ മെര്‍ക്കുറിയും,ലെഡും കണ്ടെത്തുകയും ഇതേ തുടര്‍ന്ന് കേരള ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. ഇതില്‍ മെര്‍ക്കുറി 0.15എംജി/കെജി അനുവദനീയമായിരിക്കെ 3.2എംജി/കെ.ജിയാണ് കണ്ടെത്തിയത്.ലെഡ് അനുവദനീയമായത്100 പി.എം ആണെങ്കില്‍ പരിശോധനയില്‍ 2485ആയിരുന്നു.ഇതെ തുടര്‍ന്നാണ് എന്ജിഐല് ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ജെയ്സണ്‍ പാനിക്കുളങ്ങരയും കെ.എം.അനില്‍കുമാറും,അഡ്വ.ഡോ.വിന്‍സെന്റ് പാനിക്കുളങ്ങരയും ഗ്രീന്‍ ട്രീബ്യൂണലിനേയും സമീപിച്ചത്.സെപ്തംബര്‍ 29ന് എറണാകുളത്ത് വെച്ച് നടന്ന സിറ്റിങ്ങിലാണ് ജസ്റ്റീസ് ഡോ.പി.ജ്യോതിമണി,രാജന് ചാറ്റര്‍ജി എന്നിവരും ചേര്‍ന്നാണ് താല്കാലിക ഉത്തരവ്. 6ന് ചെന്നൈയില്‍ വീണ്ടും കേസ് വാദം കേള്‍ക്കും. പഞ്ചായത്തിന് വേണ്ടി അഡ്വ.ഷീജോ ചാക്കോ,ചീഫ് സെക്രട്ടറിക്ക് വേണ്ടി അഡ്വ.എ.എസ്സുവിത,കേന്ദ്ര പൊലൂഷന്‍ കണ്ട്രോള് ബോഡിന് വേണ്ടി അഡ്വ.അജയ് എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: