തൃപ്രയാര്‍: ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച് ദേവീഭാഗവത നവാഹയജ്ഞത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് നാലിന് കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്പെഷല്‍ കമ്മീഷണര്‍ കെ.ആര്.ഹരിദാസ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി വി.എ.ഷീജ അദ്ധ്യക്ഷത വഹിക്കും. ദേവീഭാഗവത മാഹാത്മ്യപാരായണത്തിന് ശേഷം പ്രഭാഷണം ആരംഭിക്കും. ഒക്ടോബര്‍ 10ന് ഉച്ചക്ക് ശേഷം 3ന് ലളിതാസഹസ്രനാമസമൂഹാര്ച്ചന, 11ന് രാവിലെ 8ന് സരസ്വതി അഷ്ടോത്തരാര്‍ച്ചന എന്നിവ ഉണ്ടായിരിക്കും.
കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ രാവിലെ 9ന് സിനിമാതാരം ദിലീപ് ഉദ്ഘാടനം ചെയ്യും. കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്പെഷല്‍ കമ്മീഷണര്‍ കെ.ആര്.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി വി.എ.ഷീജ ഉപഹാരസമര്‍പ്പണം നടത്തും. അസി.കമ്മീഷണര്‍ വി.ജി.വിദ്യാസാഗര്‍, മാനേജര്‍ എം.എം.ഉഷാകുമാരി എന്നിവര്‍ സംസാരിക്കും. പരമേശ്വരനുണ്ണി അടികള്‍, ശങ്കരനാരായണന് അടികള്‍, പാരമ്പര്യ അവകാശികള്‍ ശിവരാമമാരാര്‍, കഥകളി കലാകാരന് കലാനിലയം രാഘവനാശാന്, കുറത്തിയാട്ടം കലാകാരന് ആറാട്ടുപുഴ പ്രദീപ് എന്നിവരെ ആദരിക്കും. രണ്ടുമുതല്‍ പത്തുവരെ വിവിധ കലാകാരന്മാര് നവരാത്രി മണ്ഡപത്തില്‍ കലാസമര്‍പ്പണം നടത്തും.
നല്ലെങ്കര: ശ്രീദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് ഇന്ന് മാഹാത്മ്യപ്രഭാഷണത്തോടെ തുടക്കമാകും. ഭക്തിഗാനസുധ, ഭക്തിഗാനമഞ്ജരി, നൃത്തനൃത്യങ്ങള്‍, ഫലിതപ്രഭാഷണം, സംഗീതനൃത്തം എന്നിവ ഉണ്ടായിരിക്കും. ഒമ്പതിന് പൂജക്ക് വെക്കും. 11ന് എഴുത്തിനിരുത്ത് ഉണ്ടായിരിക്കും. വൈകീട്ട് വരെ നൃത്തസംഗീത പരിപാടികള്‍ നവരാത്രി മണ്ഡപത്തില്‍ ഉണ്ടായിരിക്കും.
ചാലക്കുടി : ശ്രീ കണ്ണംമ്പുഴ ക്ഷേത്രത്തില നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 11 വരെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളത്തില്‍ അിറയിച്ചു.2ന്വൈകിട്ട് 6 മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തൃപ്പൂണിത്തറ ആര് എല്‍ വി കോളേജ് പ്രിന്‍സപ്പല്‍ വി.കെ.രമേശന്റെ സംഗീത കച്ചേരി 3ന് വൈകിട്ട് 6ന് അഷ്ടപദി, 7ന് തബലതരംഗ് നാലിന് സംഗീത സദസ്.5ന് പൂല്ലാംങ്കുഴല് കച്ചേരി, 6ന് മഞ്ഞപ്ര മോഹനന് പാലക്കാട് അവതരിപ്പിക്കുന്ന ഭജന്‍സ്, 7ന് എസ്.കെ മഹതിയുടെ സംഗീത കച്ചേരി, 8ന് നാട്ടരങ്ങ്,തിരുവാതിരക്കളി, ഡാന്‍സ് എന്നിവ ഉണ്ടായിരിക്കും, 9ന്കഥകളി, 10ന്തെക്കേടത്ത് ത്രിവിക്രമന്‍ നമ്പൂതിരി സ്മാരക കണ്ണംമ്പുഴ വാദ്യകലാപീഠം പുരസ്ക്കാരവും സുവര്‍ണ്ണ മുദ്രയും നല്കി ചെണ്ടവാദ്യ കലാകാരന് ചാലക്കുടി ദിവാകരനെ ആദരിക്കും. തുടര്‍ന്ന് ചേരാനാല്ലൂര് ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ 101 കലാകാരന്മാര് അണിനിരക്കുന്ന പഞ്ചാരിമേളം, 11ന് ഉച്ചക്ക് ഒരു മണിവരെ വിജയദശമി സംഗീതാരാധന, എഴുത്തിനിരുത്തല്‍, വൈകിട്ട് 6ന് സമാദരണ സദസ്,ചടങ്ങില്‍ ശ്രീ കണ്ണംമ്പുഴേശ്വരി കനക മുദ്രയും, ശ്രീ ഭദ്ര കീര്‍ത്തന പുരസ്ക്കാരവും ഇലത്താള വാദ്യ കലാകാരന് ചാലക്കുടി രവിക്ക് നല്കി ആദരിക്കും.
സിനിമാതാരം ദിലീപ് മൂഖ്യാതിഥിയായിരിക്കും. രാത്രി 8ന് നവപ്രഭ പഞ്ചവാദ്യ അരങ്ങേറ്റവും ഉണ്ടായിരിക്കുമെന്ന് സേവാസമിതി വര്‍ക്കിംഗ് പ്രസിഡന്റ് കെ.എംഹരിനാരായണന്,സെക്രട്ടറി കെ.ഗുണശേഖരന്, അമ്പാടി ഉണ്ണി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍: പാറമേക്കാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 4ന് ഗരുഡഗര്‍വ്വഭംഗം ആട്ടക്കഥ അരങ്ങേറും. പാറമേക്കാവ് അഗ്രശാലയില്‍ വൈകീട്ട് ഏഴിനാണ് പരിപാടി.
കൊടകര: പുത്തൂക്കാവ് ദേവീ ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം നവംബര്‍ രണ്ടു മുതല്‍ പത്ത് വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്രം തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി ഭദ്ര ദീപം കൊളുത്തി യജ്ഞം ഉദ്ഘാടനം ചെയ്യും.ഭാഗവതശ്രീ കണ്ണൂര്‍ ആയടം കേശവന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.ഒക്ടോബര്‍ ഏഴിന് സര്‍വഐശ്വര്യ പൂജയും എട്ടിന് വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ഒന്‍പതിന് കുമാരി പൂജയുമുണ്ടാകും.
ക്ഷേത്ര ഭാരവാഹികളായ സതീശന് തലപ്പുലത്ത്,ജയകുമാര്‍ പാലക്കല്‍,സജീവ് അമ്പാടി,എം.എന്‍.രാമന് നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: