ഇരിങ്ങാലക്കുട : കൊരുമ്പുശ്ശേരിയില് ബൈക്കിലെത്തിയ ആള് വൃദ്ധയുടെ മാലപൊട്ടിച്ചു കടന്നുകളഞ്ഞു. കൊരുമ്പശ്ശേരി സ്വദേശി കുഴിക്കാടത്ത് വിട്ടില്‍ ശാരദ (70)യുടെ മൂന്നര പവന്റെ മാലയാണ് കവര്‍ന്നത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയ്ക്കാണ് സംഭവം.റോഡിലുടെ നടന്ന് പോകുകയായിരുന്ന ശാരദയോട് വഴി ചോദിക്കാന്‍ എന്ന വ്യാജേന ബൈക്കിലെത്തിയ എത്തിയ ആളാണ് മാലപൊട്ടിച്ച് കടന്ന് കളഞ്ഞത്.ഇരിങ്ങാലക്കുട പോലിസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: